Global News

പൊലീസിന്‍റെ രഹസ്യ രേഖ സ്വർണക്കടത്ത് പ്രതി ചോർത്തി; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചിപൊലീസിന്‍റെ രഹസ്യ രേഖ സ്വർണക്കടത്ത് പ്രതി ചോർത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മലപ്പുറം സ്വദേശി ഫസലു റഹ്മാനെതിരെ കൊഫെപോസ പ്രകാരം നടപടി എടുക്കാൻ നിർ‍ദേശിച്ചുള്ള വിവരമാണ് പൊലീസിൽ നിന്ന് ചോർന്നത്. കേന്ദ്ര ഇക്കണോമിക്സ് ഇന്റലിജൻസ് ബ്യൂറോ ഡിജിപിക്ക് നൽകിയതായിരുന്നു രഹസ്യ രേഖ. കത്ത് ചോർന്നതോടെ പ്രതി ഒളിവിൽപോയി. ഇതോടെ കോഫേപോസ പ്രകാരം ഫസലു റഹ്മാനെ കരുതൽ തടങ്കലിൽ ആക്കാനുളള നീക്കം പാളി. സംഭവം അതീവ ഗുരുതരമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവാദികൾക്കെതിരെ നടപടി  വേണമെന്നും കോടതി നി‍ർദേശിച്ചു. നവംബർ 28ന് റിപ്പോർട്ട് ഹാജരാക്കാൻ പൊലീസ് മേധാവിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Sub Editor

Recent Posts

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

39 mins ago

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…

3 hours ago

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

5 hours ago

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

1 day ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

2 days ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago