മുംബൈ: എക്കാലത്തേയും മികച്ച ഇന്ത്യന്‍ വനിതാ പേസര്‍ എന്ന വിശേഷണമുള്ള ജൂലന്‍ ഗോസ്വാമി വിരമിക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ഏകദിനത്തില്‍ വിഖ്യാതമായ ലോര്‍ഡ്‌സിന്‍റെ മുറ്റത്താകും 39കാരിയായ താരത്തിന്‍റെ വിരമിക്കല്‍ എന്നാണ് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ റിപ്പോര്‍ട്ട്.
രണ്ട് പതിറ്റാണ്ട് നീണ്ട ഐതിഹാസിക കരിയറിനാണ് ജൂലന്‍ ഗോസ്വാമി തിരശ്ശീലയിടുന്നത്. ഈ വര്‍ഷാദ്യം നടന്ന ഏകദിന ലോകകപ്പില്‍ അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞ ജൂലനെ ഇന്നലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തിരിച്ചുവിളിക്കുകയായിരുന്നു. സെപ്റ്റംബറില്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തേയും ഏകദിനമാകും ജൂലന്‍ ഗോസ്വാമിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരം. അടുത്തിടെ ഇന്ത്യയുടെ ലങ്കന്‍ പര്യടനം പരിക്കുമൂലം ജൂലന് നഷ്‌ടമായിരുന്നു.
2002 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ തന്‍റെ 19-ാം വയസിലായിരുന്നു ജൂലന്‍ ഗോസ്വാമിയുടെ രാജ്യാന്തര അരങ്ങേറ്റം. രണ്ട് പതിറ്റാണ്ട് നീണ്ട വിസ്‌മയ കരിയറില്‍ ഇന്ത്യന്‍ വനിതാ ടീമിനായി 12 ടെസ്റ്റും 201 ഏകദിനങ്ങളും 68 ടി20കളും കളിച്ചു. 362 വിക്കറ്റുകളുമായി രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വനിതാ ബൗളറാണ് ജൂലന്‍ ഗോസ്വാമി. ഇതില്‍ 252 വിക്കറ്റുകളും ഏകദിന ഫോര്‍മാറ്റിലായിരുന്നു. 2018 ഓഗസ്റ്റില്‍ രാജ്യാന്തര ടി20യില്‍ നിന്ന് ജൂലന്‍ ഗോസ്വാമി പടിയിറങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അവസാന ടെസ്റ്റ് മത്സരം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…