സാൻഫ്രാൻസിസ്കോ: മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി ഇലോൺ മസ്‌ക് പകുതിയോളം വരുന്ന ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ ചില ജീവനക്കരോട് മാത്രം മടങ്ങി വരൻ ആവശ്യപ്പെട്ടിരിക്കുകയാണ് മസ്‌ക്. കൂട്ട പിരിച്ചുവിടൽ നടത്തിയപ്പോൾ അബദ്ധത്തിൽ ഉൾപ്പെട്ടതാണ് അവരുടെ പേരുകൾ. എന്നാൽ യഥാർത്ഥത്തിൽ അവരെ കമ്പനിക്ക് ആവശ്യമുണ്ടെന്നും മടങ്ങി വരാനും മസ്‌ക് നിർദേശിച്ചു.
44 ബില്യൺ ഡോളറിനാണ് ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്. എന്നാൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി പകുതിയിലധികം വരുന്ന ജീവനക്കാരെ മസ്‌ക് പിരിച്ചു വിട്ടു. ഒപ്പം ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ടുകൾക്ക് ബ്ലൂ ടിക്ക് ബാഡ്ജ് നല്കണമെങ്കിൽ ഇനി മുതൽ പണം നല്കണമെന്നും മസ്‌ക് പറഞ്ഞിരുന്നു. വരുമാനത്തിന്റെ ഭൂരിഭാഗവും സബ്‌സ്‌ക്രിപ്‌ഷനിലൂടെ നേടാനാണ് മസ്‌ക് ലക്ഷ്യം വെക്കുന്നത്. പ്രതിമാസം 8 ഡോളറാണ് ബ്ലൂ ടിക്കിനായി ഈടാക്കുക. പണം നല്കാത്തവരുടെ അക്കൗണ്ടിൽ നിന്നും ഉടനെ ബ്ലൂ ടിക്ക് അപ്രത്യക്ഷമായേക്കും.
ജീവനക്കാരിൽ ചലരെ മാത്രമാണ് മസ്‌ക് തിരിച്ചു വിളിച്ചിരിക്കുന്നത്. പ്രതിമാസം ജീവനക്കാരുടെ ശമ്പനാളത്തിനായി തന്നെ വലിയൊരു തുക ചെലവാകുന്നുണ്ടെന്നും ഇത് കുറയ്ക്കാനാണ് വെട്ടിച്ചുരുക്കൽ എന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. എന്നാൽ മാസ്കിന്റെ നടപടി അടിസ്ഥാനമില്ലാത്തതാണെന്നും ഇത്ര വേഗത്തിൽ കൂട്ട പിടിച്ചുവിടൽ നടത്തിയത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…