gnn24x7

കൂട്ടപിരിച്ചുവിടലിൽ ഉൾപ്പെട്ടത് കമ്പനിക്ക് ആവശ്യമുള്ളവരും; ജീവനക്കാരോട് തിരിച്ചുവരാൻ ആവശ്യപ്പെട്ട് ഇലോൺ മസ്ക്

0
244
gnn24x7

സാൻഫ്രാൻസിസ്കോ: മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി ഇലോൺ മസ്‌ക് പകുതിയോളം വരുന്ന ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ ചില ജീവനക്കരോട് മാത്രം മടങ്ങി വരൻ ആവശ്യപ്പെട്ടിരിക്കുകയാണ് മസ്‌ക്. കൂട്ട പിരിച്ചുവിടൽ നടത്തിയപ്പോൾ അബദ്ധത്തിൽ ഉൾപ്പെട്ടതാണ് അവരുടെ പേരുകൾ. എന്നാൽ യഥാർത്ഥത്തിൽ അവരെ കമ്പനിക്ക് ആവശ്യമുണ്ടെന്നും മടങ്ങി വരാനും മസ്‌ക് നിർദേശിച്ചു.

44 ബില്യൺ ഡോളറിനാണ് ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്. എന്നാൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി പകുതിയിലധികം വരുന്ന ജീവനക്കാരെ മസ്‌ക് പിരിച്ചു വിട്ടു. ഒപ്പം ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ടുകൾക്ക് ബ്ലൂ ടിക്ക് ബാഡ്ജ് നല്കണമെങ്കിൽ ഇനി മുതൽ പണം നല്കണമെന്നും മസ്‌ക് പറഞ്ഞിരുന്നു. വരുമാനത്തിന്റെ ഭൂരിഭാഗവും സബ്‌സ്‌ക്രിപ്‌ഷനിലൂടെ നേടാനാണ് മസ്‌ക് ലക്ഷ്യം വെക്കുന്നത്. പ്രതിമാസം 8 ഡോളറാണ് ബ്ലൂ ടിക്കിനായി ഈടാക്കുക. പണം നല്കാത്തവരുടെ അക്കൗണ്ടിൽ നിന്നും ഉടനെ ബ്ലൂ ടിക്ക് അപ്രത്യക്ഷമായേക്കും.

ജീവനക്കാരിൽ ചലരെ മാത്രമാണ് മസ്‌ക് തിരിച്ചു വിളിച്ചിരിക്കുന്നത്. പ്രതിമാസം ജീവനക്കാരുടെ ശമ്പനാളത്തിനായി തന്നെ വലിയൊരു തുക ചെലവാകുന്നുണ്ടെന്നും ഇത് കുറയ്ക്കാനാണ് വെട്ടിച്ചുരുക്കൽ എന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു.  എന്നാൽ മാസ്കിന്റെ നടപടി അടിസ്ഥാനമില്ലാത്തതാണെന്നും ഇത്ര വേഗത്തിൽ കൂട്ട പിടിച്ചുവിടൽ നടത്തിയത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here