ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചാണ് 2014 ഡിസംബര്‍ 30-ന് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വെച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഡ്രസ്സിങ് റൂമിനെ ഒന്നാകെ ഞെട്ടിച്ചധോണിയുടെ അന്നത്തെ പ്രഖ്യാപനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് മുന്‍ പരിശീലകനായിരുന്ന രവി ശാസ്ത്രി. ധോനിയുടെ തീരുമാനത്തെ കുറിച്ച് ആരും തന്നെ അറിഞ്ഞിരുന്നില്ലെന്ന് ശാസ്ത്രി പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിനോട് സംസാരിക്കവെയാണ് ശാസ്ത്രി അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്തത്.
”അദ്ദേഹത്തിന് അറിയാമായിരുന്നു അടുത്ത ലീഡര്‍ ആരാണെന്നുള്ളത്. ആ പ്രഖ്യാപനത്തിന് ഉചിതമായ സമയത്തിനായി ധോണി കാത്തിരിക്കുകയായിരുന്നു. കാരണം എത്രകാലം കൂടി എന്ന് അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നു. വൈറ്റ് ബോള്‍ കരിയറില്‍ കുറച്ച് കാലം കൂടി തുടരണമെന്ന് ധോണിക്കുണ്ടായിരുന്നു. ഇത്രയും മതിയെന്ന് ശരീരം അദ്ദേഹത്തോട് പറയുന്നുണ്ടെങ്കില്‍ അത് മതി. രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല.” – ശാസ്ത്രി പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നുവെന്ന് ധോണി പറഞ്ഞപ്പോള്‍ ഡ്രസ്സിങ് റൂമിലുണ്ടായിരുന്നവരുടെ മുഖം തനിക്ക് ഓര്‍മയുണ്ടെന്നും എല്ലാവരും തന്നെ ഞെട്ടലിലായിരുന്നുവെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. 2014-ല്‍ ടീമിന്റെ ഡയറക്ടറായി അന്ന് ഇന്ത്യന്‍ സംഘത്തിനൊപ്പം ശാസ്ത്രിയും ഉണ്ടായിരുന്നു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…