കൊട്ടാരക്കര: കൊട്ടാരക്കരയിലെ സപ്ലൈകോ ഗോഡൗണില് സൂക്ഷിച്ചിരുന്ന രണ്ടുവര്ഷത്തോളം പഴക്കമുള്ള 2000 ചാക്ക് അരി കഴുകി വൃത്തിയാക്കുന്നതിനിടെ നാട്ടുകാര് കൈയോടെ പിടികൂടി. ചാക്ക് പൊട്ടിച്ചെടുത്ത് അരിയിലെ കൃമി കീടങ്ങളെ അലൂമിനിയം ഫോസ്ഫേറ്റ് എന്ന രാസവസ്തു ഉപയോഗിച്ച് നശിപ്പിക്കുന്നതിനിടെയാണ് നാട്ടുകാര് പ്രതിഷേധവുമായെത്തിയത്. 2017-ല് സ്കൂള് കുട്ടികള്ക്ക് ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യാനെത്തിയ അരിയാണിത്. അതിനുശേഷം പ്രളയവും പിറകെ കൊറോണയും എത്തിയതോടെ അരി വിതരണം ചെയ്യാന് സാധിച്ചില്ലെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. ഏഴുദിവസം മുമ്പാണ് സപ്ലൈകോ ഗോഡൗണ് ഉദ്യോഗസ്ഥര്ക്ക് അരി കഴുകി വൃത്തിയാക്കാനുള്ള നിര്ദേശം ലഭിക്കുന്നത്.
ഉദ്യോഗസ്ഥര്ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു പ്രതിഷേധവുമായി എത്തിയ നാട്ടുകാരുടെ ആവശ്യം. സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിനായി പോലീസ് ഗോഡൗണ് പൂട്ടുകയും ഉദ്യോഗസ്ഥരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില് സപ്ലൈകോയും പോലീസും അന്വേഷണം ആരംഭിച്ചു.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിജിൻ എന്ന…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…