gnn24x7

സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത് രണ്ടുവര്‍ഷത്തോളം പഴകിയ അരി; രാസവസ്തു ഉപയോഗിച്ച് വൃത്തിയാക്കിന്നതിനിടെ നാട്ടുകാർ കൈയോടെ പിടികൂടി

0
181
gnn24x7

കൊട്ടാരക്കര: കൊട്ടാരക്കരയിലെ സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന രണ്ടുവര്‍ഷത്തോളം പഴക്കമുള്ള 2000 ചാക്ക് അരി കഴുകി വൃത്തിയാക്കുന്നതിനിടെ നാട്ടുകാര്‍ കൈയോടെ പിടികൂടി. ചാക്ക് പൊട്ടിച്ചെടുത്ത് അരിയിലെ കൃമി കീടങ്ങളെ അലൂമിനിയം ഫോസ്‌ഫേറ്റ് എന്ന രാസവസ്തു ഉപയോഗിച്ച് നശിപ്പിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്‌. 2017-ല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യാനെത്തിയ അരിയാണിത്. അതിനുശേഷം പ്രളയവും പിറകെ കൊറോണയും എത്തിയതോടെ അരി വിതരണം ചെയ്യാന്‍ സാധിച്ചില്ലെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. ഏഴുദിവസം മുമ്പാണ് സപ്ലൈകോ ഗോഡൗണ്‍ ഉദ്യോഗസ്ഥര്‍ക്ക് അരി കഴുകി വൃത്തിയാക്കാനുള്ള നിര്‍ദേശം ലഭിക്കുന്നത്‌.

ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു പ്രതിഷേധവുമായി എത്തിയ നാട്ടുകാരുടെ ആവശ്യം. സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിനായി പോലീസ് ഗോഡൗണ്‍ പൂട്ടുകയും ഉദ്യോഗസ്ഥരെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ സപ്ലൈകോയും പോലീസും അന്വേഷണം ആരംഭിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here