ലഖ്നൗ: ന്യൂഡല്ഹിയുമായി അതിര്ത്തി പങ്കിടുന്ന ജില്ലകളില് ജനങ്ങള് മാസ്ക് ധരിക്കുന്നത് നിര്ബന്ധമാക്കി ഉത്തര് പ്രദേശ് സര്ക്കാര്. സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിലും പൊതുവിടങ്ങളില് മാസ്ക് ധരിക്കുന്നത് നിര്ബന്ധമാക്കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസസ്ഥരുടെ യോഗം വിളിച്ചു ചേര്ത്തിരുന്നു. ഇതിനു പിന്നാലെയാണ് മാര്ഗനിര്ദേശങ്ങള് പുറത്തിറക്കിയത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ യു.പിയിലെ ഗൗതം ബുദ്ധ നഗറില് 65 പുതിയ കോവിഡ് കേസുകളും ഗാസിയാബാദില് 20 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ലഖ്നൗവില് പത്തുപേര്ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മേഖലകളില് കര്ശന നിരീക്ഷണം നടത്താനും ആദിത്യനാഥ് നിര്ദേശം നല്കിയിട്ടുണ്ട്.
ന്യൂഡല്ഹിക്ക് സമീപമുള്ള ഗൗതം ബുദ്ധ നഗര്, ഗാസിയാബാദ്, ഹാപുര്, മീററ്റ്, ബുലന്ദ്ഷെഹര്, ബാഘ്പത് തുടങ്ങിയിടങ്ങളിലാണ് പൊതുവിടങ്ങളില് മാസ്ക് നിര്ബന്ധമാക്കിയിരിക്കുന്നത്. ഇവിടങ്ങളിലെ ഇനിയും വാക്സിന് സ്വീകരിക്കാത്തയാളുകളില് കൂടുതല് ശ്രദ്ധ നല്കുകയും ചെയ്യും.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…