gnn24x7

ന്യൂഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍

0
177
gnn24x7

ലഖ്‌നൗ: ന്യൂഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിലും പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ യു.പിയിലെ ഗൗതം ബുദ്ധ നഗറില്‍ 65 പുതിയ കോവിഡ് കേസുകളും ഗാസിയാബാദില്‍ 20 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ലഖ്‌നൗവില്‍ പത്തുപേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മേഖലകളില്‍ കര്‍ശന നിരീക്ഷണം നടത്താനും ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹിക്ക് സമീപമുള്ള ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, ഹാപുര്‍, മീററ്റ്, ബുലന്ദ്‌ഷെഹര്‍, ബാഘ്പത് തുടങ്ങിയിടങ്ങളിലാണ് പൊതുവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇവിടങ്ങളിലെ ഇനിയും വാക്‌സിന്‍ സ്വീകരിക്കാത്തയാളുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here