gnn24x7

ഷാഫി-സിന്ധുരാജ് ചിത്രം ആരംഭിച്ചു

0
420
gnn24x7

പ്രശസ്ത സംവിധായകനായ ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ പതിനെട്ട് തിങ്കളാഴ്ച്ച പാലക്കാട്‌ കൊല്ലങ്കോട് ആന മാരി കോട്ടയമ്പലം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു.അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ കെ.ബാബു എം.എൽ.എ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.തുടർന്ന് ഓ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, എം.സിന്ധുരാജ്, കൃഷ്ണചന്ദ്രൻ ,വനിത കൃഷ്ണചന്ദ്രൻ ,എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.മധു .കെ .സ്വിച്ചോൺ കർമ്മവും പി.എസ്.പ്രേമാനന്ദൻ ,ജയ ഗോപാൽ, എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി.ഷറഫുദ്ദീൻ അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, അനഘ നാരായണൻ എന്നിവർ പങ്കെടുത്ത രംഗത്തോടെയാണ്‌ ചിത്രീകരണം ആരംഭിച്ചത്.മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ.

സപ്ത തരംഗ് ക്രിയേഷൻസിൻ്റെ ബാനറിൽ ഒ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, പി.എസ്.പ്രേമാനന്ദൻ ,ജയ ഗോപാൽ, കെ.മധു .എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പഞ്ചവർണ്ണ തത്ത ആനക്കള്ളൻ, എന്നീ ചിത്രങ്ങൾക്കു ശേഷം സപ്ത തരംഗ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ സൗഹൃദത്തിൻ്റേയും, ബന്ധങ്ങളുടേയും കഥ തി കച്ചും രസാ കരവും ഹൃദ്യവുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.ഷറഫുദ്ദീനും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അനഘ നാരായണൻ (തിങ്കളാഴ്ച്ച നിശ്ചയം ഫെ’ യിം) നായികയാകുന്നു.

അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, ഗോവിന്ദ് പൈ(പറവ ഫെയിം) കൃഷ്ണചന്ദ്രൻ, വനിത കൃഷ്ണചന്ദ്രൻ ,പ്രവീണ, നിഷാ സാരംഗ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഷാഫിയും സിന്ധുരാജും ആദ്യമായ്.

ഷാഫിയും സിന്ധുരാജും നിരവധി ഹിറ്റുകൾ ഒരുക്കി  മലയാള സിനിമയിൽ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ച ഷാഫിയും സിന്ധുരാജും ആദ്യമായ് ഒത്തുചേരുന്ന ചിത്രം കൂടിയാണിത്.

മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്.മനോജ് പിള്ള ഛായാഗ്രഹണവും വി.സാജൻ എ സിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -അർക്കൻ.മേക്കപ്പ് ‘പട്ടണം റഷീദ്.കോസ്റ്റ്യും – ഡിസൈൻ – സ മീരാസനീഷ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – റിയാസ്.അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജീവ് ഷെട്ടി.പ്രൊഡക്ഷൻ മാനേജേഴ്സ് — ശരത്, അന്ന,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബാബുരാജ് മനിശ്ശേരി -പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൻപൊടു ത്താസ്.കൊല്ലങ്കോട്, നെന്മാറാ, കൊടു വായൂർ എന്നീ ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം സപ്തത തരംഗ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. ഫോട്ടോ – ഹരിതിരുമല.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here