കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മക്കയിലും മദീനയിലും കര്‍ഫ്യൂ പ്രഖ്യാപിച്ച് സൗദി!
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആര്‍ക്കും ഇവിടേക്ക് പ്രവേശിക്കാനോ ഇവിടെ നിന്നും പുറത്തേക്ക് പോകണോ അനുമതി ഉണ്ടായിരിക്കുന്നതല്ല. ഫാര്‍മസി, ഭക്ഷ്യവസ്തുവില്‍പ്പന കേന്ദ്രം, പെട്രോള്‍ പമ്പ്, ബാങ്കുകള്‍ എന്നിവ മാത്രമാകും പ്രവര്‍ത്തിക്കുക.
മൂന്ന് വിദേശികളടക്കം അഞ്ചു പേരാണ് ഇന്നലെ മാത്രം ഗള്‍ഫില്‍ മരണപ്പെട്ടത്. ഇതോടെ, ഗള്‍ഫിലെ ആകെ മരണ സംഘ്യ 36 ആയി.
21 പേരാണ് സൗദിയില്‍ മാത്രം മരണപ്പെട്ടത്. 165 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1885 ആയി. 328 പേരാണ് ഇതുവരെ രോഗ൦ ഭേദമായി ആശുപത്രികള്‍ വിട്ടത്. മക്കയില്‍ 725പേര്‍ക്കും റിയാദില്‍ 622 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കുവൈറ്റില്‍ ആകെ രോഗബാധിതരുടെ എണ്ണം 342 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച 25പേരില്‍ 14 പേരും ഇന്ത്യക്കാരാണ്. ബഹ്‌റൈനില്‍ 290 പേരാണ് ചികിത്സയിലുള്ളത്. 341പേര്‍ ഇവിടെ രോഗം ഭേദമായി ആശുപത്രി വിട്ടു.
ഒമാനില്‍ 21 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 231 ആയി. 57 പേര്‍ക്കാണ് ഒമാനില്‍ രോഗം ഭേദമായത്.
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…