gnn24x7

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മക്കയിലും മദീനയിലും കര്‍ഫ്യൂ പ്രഖ്യാപിച്ച് സൗദി!

0
237
gnn24x7

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മക്കയിലും മദീനയിലും കര്‍ഫ്യൂ പ്രഖ്യാപിച്ച് സൗദി!

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ആര്‍ക്കും ഇവിടേക്ക് പ്രവേശിക്കാനോ ഇവിടെ നിന്നും പുറത്തേക്ക് പോകണോ അനുമതി ഉണ്ടായിരിക്കുന്നതല്ല. ഫാര്‍മസി, ഭക്ഷ്യവസ്തുവില്‍പ്പന കേന്ദ്രം, പെട്രോള്‍ പമ്പ്, ബാങ്കുകള്‍ എന്നിവ മാത്രമാകും പ്രവര്‍ത്തിക്കുക. 

മൂന്ന് വിദേശികളടക്കം അഞ്ചു പേരാണ് ഇന്നലെ മാത്രം ഗള്‍ഫില്‍ മരണപ്പെട്ടത്. ഇതോടെ, ഗള്‍ഫിലെ ആകെ മരണ സംഘ്യ 36 ആയി. 

21 പേരാണ് സൗദിയില്‍ മാത്രം മരണപ്പെട്ടത്. 165 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ  ആകെ രോഗബാധിതരുടെ എണ്ണം 1885 ആയി. 328 പേരാണ് ഇതുവരെ രോഗ൦ ഭേദമായി ആശുപത്രികള്‍ വിട്ടത്. മക്കയില്‍ 725പേര്‍ക്കും റിയാദില്‍ 622 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

കുവൈറ്റില്‍ ആകെ രോഗബാധിതരുടെ എണ്ണം 342 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച 25പേരില്‍ 14 പേരും ഇന്ത്യക്കാരാണ്. ബഹ്‌റൈനില്‍ 290 പേരാണ് ചികിത്സയിലുള്ളത്. 341പേര്‍ ഇവിടെ രോഗം ഭേദമായി ആശുപത്രി വിട്ടു. 

ഒമാനില്‍ 21 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 231 ആയി. 57 പേര്‍ക്കാണ് ഒമാനില്‍ രോഗം ഭേദമായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here