അബുദാബി: യുഎഇയിൽ 6 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 19 ആയി. ചൈനക്കാരായ 2 പേരാണ് ആശുപത്രി വിട്ടത്. 4 ഇറാൻ, 1 ചൈന, 1 ബഹ്റൈൻ എന്നീ രാജ്യക്കാർക്കാണു പുതുതായി കൊറോണ റിപ്പോർട്ട് ചെയ്തത്. ഇവരെല്ലാം ഇറാനിൽ നിന്ന് യുഎഇയിൽ എത്തിയവരാണെന്നും വ്യക്തമാക്കുന്നു. രോഗികളുമായി അടുത്തിടപഴകിയ പഴകിയ 28 പേർ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിരീക്ഷണത്തിലാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
ഇതേസമയം കൊറോണ വൈറസ് ബാധിതരായ 2 പേർ കൂടി രോഗം പൂർണമായി ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം മാറി ആശുപത്രി വിട്ടവരുടെ എണ്ണം 5 ആയി.
തിരിച്ചറിയൽ കാർഡിൽ ജിസിസി രാജ്യങ്ങൾ സന്ദർശിക്കരുത്
അബുദാബി: തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു ജിസിസി രാജ്യങ്ങൾ സന്ദർശിക്കുന്നതിനു യുഎഇ ഇന്നു മുതൽ താൽക്കാലിക വിലക്കേർപ്പെടുത്തി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് (ഐസിഎ) അറിയിച്ചതാണിത്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് തീരുമാനം.
പാസ്പോർട്ട് ഉപയോഗിച്ചുള്ള യാത്രയാണെങ്കിൽ വ്യക്തി സഞ്ചരിച്ച രാജ്യങ്ങളുടെ വിശദാംശങ്ങൾ അറിയാനാകും. വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും ഇത് സഹായകമാകും. ജിസിസി രാജ്യങ്ങളിൽ ഇപ്പോഴുള്ള യുഎഇ പൗരന്മാർക്കും യുഎഇയിലുള്ള ജിസിസി പൗരന്മാർക്കും ഐഡി കാർഡ് ഉപയോഗിച്ച് മടങ്ങിപ്പോകുന്നതിനു തടസ്സമില്ല
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…