gnn24x7

യുഎഇയിൽ 6 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം

0
217
gnn24x7

അബുദാബി: യുഎഇയിൽ 6 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 19 ആയി. ചൈനക്കാരായ 2 പേരാണ് ആശുപത്രി വിട്ടത്. 4 ഇറാൻ, 1 ചൈന, 1 ബഹ്റൈൻ എന്നീ രാജ്യക്കാർക്കാണു പുതുതായി കൊറോണ റിപ്പോർട്ട് ചെയ്തത്. ഇവരെല്ലാം ഇറാനിൽ നിന്ന് യുഎഇയിൽ എത്തിയവരാണെന്നും വ്യക്തമാക്കുന്നു. രോഗികളുമായി അടുത്തിടപഴകിയ പഴകിയ 28 പേർ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിരീക്ഷണത്തിലാണെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

ഇതേസമയം കൊറോണ വൈറസ് ബാധിതരായ 2 പേർ കൂടി രോഗം പൂർണമായി ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം മാറി ആശുപത്രി വിട്ടവരുടെ എണ്ണം 5 ആയി.

തിരിച്ചറിയൽ കാർഡിൽ ജിസിസി രാജ്യങ്ങൾ സന്ദർശിക്കരുത്

അബുദാബി: തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു ജിസിസി രാജ്യങ്ങൾ സന്ദർശിക്കുന്നതിനു യുഎഇ ഇന്നു മുതൽ താൽക്കാലിക വില‍ക്കേർപ്പെടുത്തി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് (ഐസിഎ) അറിയിച്ചതാണിത്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് തീരുമാനം.

പാസ്പോർട്ട് ഉപയോഗിച്ചുള്ള യാത്രയാണെങ്കിൽ വ്യക്തി സഞ്ചരിച്ച രാജ്യങ്ങളുടെ വിശദാംശങ്ങൾ അറിയാനാകും. വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും ഇത് സഹായകമാകും. ജിസിസി രാജ്യങ്ങളിൽ ഇപ്പോഴുള്ള യുഎഇ പൗരന്മാർക്കും യുഎഇയിലുള്ള ജിസിസി പൗരന്മാർക്കും ഐഡി കാർഡ് ഉപയോഗിച്ച് മടങ്ങിപ്പോകുന്നതിനു തടസ്സമില്ല

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here