ദുബായ്: കഴിഞ്ഞ നാലുമാസത്തിനിടെ ദുബായിൽ കത്തിയമർന്നത് 94 വാഹനങ്ങൾ. ഈ വർഷം ജനുവരി മുതൽ ഇതുവരെയുള്ള കാലയളവിലാണ് ഇത്രയും വാഹനങ്ങൾക്ക് തീപിടിച്ചതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. വേനൽക്കാലാവധിക്ക് മുന്നോടിയായാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
വേനൽക്കാലം കടുക്കുന്നതിന് മുൻപായി എല്ലാ സുരക്ഷാ മാർഗനിർദേശങ്ങളും ഡ്രൈവർമാർ പാലിക്കണം. ഈ വർഷമുണ്ടായ ഇത്രയും അപകടങ്ങളുടെ പ്രധാനകാരണം അറ്റകുറ്റപ്പണികളുടെ അഭാവമായിരുന്നെന്ന് ഫൊറൻസിക് എവിഡൻസ് ആൻഡ് ക്രിമിനോളജി മേധാവി അഹമദ് മുഹമദ് അഹമദ് പറഞ്ഞു. പ്രത്യേകിച്ച് പഴയ കാറുകളിലെ ഇലക്‌ട്രിക് സംവിധാനത്തിലെ തകരാർ എൻജിൻ പ്രവർത്തിക്കുന്നില്ലെങ്കിലും തീപിടിക്കാൻ കാരണമായേക്കാം. തീപ്പിടിത്തമുണ്ടായാൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും വാഹനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എക്സ്റ്റിങ്‌ഗ്യുഷറുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിച്ചിരിക്കുകയും വേണം. വാഹനങ്ങളിൽനിന്ന് കത്തുന്ന മണമോ പുക വരുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പുറത്തേക്കിറങ്ങി ദുബായ് സിവിൽ ഡിഫൻസിനെ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച ഖിസൈസ് വ്യവസായ മേഖലയിലുണ്ടായ തീപ്പിടിത്തത്തിൽ ഒട്ടേറെ വാഹനങ്ങൾ കത്തിനശിച്ചിരുന്നു. നാശനഷ്ടങ്ങളുടെ തീവ്രതയും കത്തിനശിച്ച കാറുകളുടെ എണ്ണവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 14-ന് പുലർച്ചെ അൽ ജദ്ദാഫ് മേഖലയിൽ കാരവാനുകൾ കത്തിനശിച്ച തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണവും നടക്കുകയാണ്.
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…