Categories: Gulf

സൗദി അറേബ്യയിലെ എല്ലാ സ്വകാര്യ കമ്പനികളിലും ഡ്രസ് കോഡ് ഏർപ്പെടുത്താൻ നിർദ്ദേശം നൽകി സൗദി തൊഴിൽ മന്ത്രി

സൗദി അറേബ്യയിലെ എല്ലാ സ്വകാര്യ കമ്പനികളിലും പുരുഷന്മാർക്കും വനിതാ ജോലിക്കാർക്കും ഡ്രസ് കോഡ് ഏർപ്പെടുത്താൻ നിർദ്ദേശം നൽകി സൗദി തൊഴിൽ മന്ത്രി. ജീവനക്കാർ അവരുടെ ജോലിസ്ഥലങ്ങളിൽ ഡ്രസ് കോഡ് പാലിക്കുന്നത് ഉറപ്പാക്കണമെന്ന് അഹമ്മദ് അൽ റാജി ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നൈതിക ചട്ടങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 38 ന്റെ ആദ്യ ഖണ്ഡികയിൽ വരുത്തിയ ഭേദഗതിയെക്കുറിച്ച് മന്ത്രി പരാമർശിച്ചു.

ഭേദഗതി അനുസരിച്ച്, എല്ലാ സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒരു ഡ്രസ് കോഡ് ഉണ്ടായിരിക്കണം, മാന്യമായതും പ്രൊഫഷണലായതും ആയ വസ്ത്രങ്ങൾ ആയിരിക്കണം ജോലിസ്ഥലത്ത് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡ്രസ് കോഡ് ലംഘിച്ചാൽ പിഴ ചുമത്താനും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

സ്ഥാപനങ്ങൾ ഈ നിർദ്ദേശങ്ങൾ ജീവനക്കാർക്ക് കാണാവുന്ന തരത്തിൽ സ്ഥാപനത്തിൽ പ്രദര്ശിപ്പിക്കുകയോ അല്ലെങ്കിൽ അതിനെ കുറിച്ച് ജീവനക്കാരെ മറ്റേതെങ്കിലും രീതിയിൽ ബോധവാന്മാരാക്കുകയോ ചെയ്യണം.

തൊഴിൽ നിയമത്തിലും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലും മന്ത്രിയുടെ തീരുമാനങ്ങളിലും സമയാസമയങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച്, നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾ പിഴ ഒടുക്കേണ്ടിവരും.

Newsdesk

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

14 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

17 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

23 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

1 day ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

2 days ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

2 days ago