Categories: Gulf

കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ വിസ നിയമലംഘകരെയും പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് യു.എ.ഇ സർക്കാർ

ദുബായ്: കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ വിസ നിയമലംഘകരെയും പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് യു.എ.ഇ സർക്കാർ. യു.എ. ഇ പ്രസി‍ഡന്റ്  ഖലീഫ ബിൻ സയ്ദ് അൽ നഹ്യാനാണ് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേർക്ക് ആശ്വാസമാകുന്ന ഉത്തരവ് പുറത്തിറക്കിയത്.

2020 മാർച്ച് ആദ്യവാരത്തിൽ കാലാഹരണപ്പെട്ട എൻട്രി അല്ലെങ്കിൽ റെസിഡൻഷ്യൽ പെർമിറ്റുള്ള ആളുകൾക്ക് പിഴ നൽകേണ്ടതില്ല എന്നാണ് യു.എ. ഇ ഭരണാധികാരി അറിയിച്ചത്. ഇവർക്ക് മെയ് 18ന് തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ യു.എ.ഇ വിട്ടാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.

മെയ് 18ന് ശേഷം സർക്കാർ അനുവദിച്ച മൂന്ന് മാസക്കാലയളവിനുള്ളിൽ രാജ്യം വിടാൻ തയ്യാറാകുന്ന കാലാഹരണപ്പെട്ട പെർമിറ്റോ റെസിഡൻസി പെർമിറ്റോ ഉള്ള മുഴുവൻ ആളുകളുടെയും പിഴ പൂർണ്ണമായി എഴുതിത്തള്ളുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവ് ബ്രി​ഗേഡിയർ ഖാമിസ് അൽ കാബി കൂട്ടിച്ചേർത്തു. കാലാഹരണപ്പെട്ട എമിറേറ്റ്സ് ഐഡി, വർക്ക് പെർമിറ്റ് എന്നിവയ്ക്കുള്ള പിഴയും ഒഴിവാക്കപ്പെടും.

Newsdesk

Recent Posts

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

7 hours ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

9 hours ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

10 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

15 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

1 day ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

1 day ago