കൊച്ചി: ഇന്ത്യയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് 2015 മുതൽ അബുദാബി സെൻട്രൽ ജയിലിൽ കഴിയുന്ന മകനെ രക്ഷിക്കാനായി കേന്ദ്രം ഇടപെടുന്നില്ലെന്ന് കാണിച്ച് കേരള ഹൈക്കോടതിയെ സമീപിച്ച് ഷാഹുബനാഥ് ബീവി. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ തന്റെ മകന് നിയമപരമായും നയതന്ത്രപരമായും രാഷ്ട്രീയമായും പിന്തുണ ലഭിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ഹരജി കേരള ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
തന്റെ മകനായ ഷിഹാനി മീര സാഹിബ് ജമാല്‍ മുഹമ്മദിനു വേണ്ടിയാണ് ഷാഹുബനാഥ് ബീവി അഭിഭാഷകനായ ജോസ് അബ്രഹാം മുഖേന നിവേദനം നൽകിയത്. ഇന്ത്യൻ സർക്കാരിനുവേണ്ടി ചാരപ്പണി നടത്തിയ കുറ്റമാണ് മകനെതിരെ ചുമത്തിയിരിക്കുന്നത്.
കുടുംബത്തിൽ നിന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും സർക്കാരിൽ നിന്നോ എംബസിയിൽ നിന്നോ ആരും ഒരു തരത്തിലുള്ള സഹായവും നൽകിയിട്ടില്ല. മകനെ 10 വർഷം തടവിന് ശിക്ഷിക്കുകയും നിയമപരമായ ചെലവുകൾക്കും നാടുകടത്തലിനും ഒരു നിശ്ചിത പിഴ ചുമത്തുകയും ചെയ്തു.
അതേസമയം കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ദ്ധനോടും ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് അമ്മ ഷാഹുബനാഥ് ബീവി അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…