കോഴിക്കോട്: യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പുമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയോദി, കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നടന്ന കൂടിക്കാഴ്ചയിൽ പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമായും ചർച്ച ചെയ്തു.
യുഎഇയുടെ വളർച്ചയിൽ മലയാളികളുടെ പങ്ക് എടുത്തു പറഞ്ഞ താനി ബിന്‍ അഹമ്മദ് അല്‍ സെയോദി ഇക്കാര്യത്തിൽ കേരളത്തിൽ നിന്നുളള സഹകരണത്തിൽ പ്രത്യേകം അഭിനന്ദനം അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനത്തിന്റെ ന്യൂനതകൾ നേരിടുന്നതിനും യുഎഇയുടെ ഭാഗത്തു നിന്നു സ്വീകരിക്കുന്ന നടപടികൾ അദ്ദേഹം വ്യക്തമാക്കി.
യുഎഇ ഭരണാധികാരികളുടെ മലയാളികളോടുള്ള സമീപനത്തിൽ നന്ദി അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി മലയാളികളുടെ രണ്ടാമത്തെ വീടാണു യുഎഇ എന്നു പറഞ്ഞു. കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, യുഎഇ അംബാസഡർ എച്ച്.ഇ. അഹമ്മദ് അൽ ബന്ന, അഹമ്മദ് സുൽത്താൻ അൽ ഫലാഹി, വ്യവസായ പ്രമുഖൻ എം.എ.യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…