gnn24x7

യുഎഇയുടെ വളർച്ചയിൽ മലയാളികളുടെ പങ്ക്; നന്ദി പറഞ്ഞ് യുഎഇ പരിസ്ഥിതി മന്ത്രി

0
228
gnn24x7

കോഴിക്കോട്: യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പുമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയോദി, കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നടന്ന കൂടിക്കാഴ്ചയിൽ പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമായും ചർച്ച ചെയ്തു.

യുഎഇയുടെ വളർച്ചയിൽ മലയാളികളുടെ പങ്ക് എടുത്തു പറഞ്ഞ താനി ബിന്‍ അഹമ്മദ് അല്‍ സെയോദി ഇക്കാര്യത്തിൽ കേരളത്തിൽ നിന്നുളള സഹകരണത്തിൽ പ്രത്യേകം അഭിനന്ദനം അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനത്തിന്റെ ന്യൂനതകൾ നേരിടുന്നതിനും യുഎഇയുടെ ഭാഗത്തു നിന്നു സ്വീകരിക്കുന്ന നടപടികൾ അദ്ദേഹം വ്യക്തമാക്കി.

യുഎഇ ഭരണാധികാരികളുടെ മലയാളികളോടുള്ള സമീപനത്തിൽ നന്ദി അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി മലയാളികളുടെ രണ്ടാമത്തെ വീടാണു യുഎഇ എന്നു പറ‍ഞ്ഞു. കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, യുഎഇ അംബാസഡർ എച്ച്.ഇ. അഹമ്മദ് അൽ ബന്ന, അഹമ്മദ് സുൽത്താൻ അൽ ഫലാഹി, വ്യവസായ പ്രമുഖൻ എം.എ.യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here