gnn24x7

ദക്ഷിണേന്ത്യന്‍ സൗന്ദര്യ റാണിയായി മലയാളി പെണ്‍ക്കുട്ടി!

0
242
gnn24x7

ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് സംഘടിപ്പിച്ച പതിനെട്ടാമത് മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ മലയാളിയായ ഐശ്വര്യ സജുവിന് കിരീടം. 

കേരളത്തിന്‍റെ തന്നെ വിദ്യ വിജയ്‌കുമാർ രണ്ടാം സ്ഥാനവും കർണാടകയുടെ ശിവാനി റായി മൂന്നാം സ്ഥാനവും നേടി.കണ്ണൂരിലെ ലക്സോട്ടിക്ക ഇൻറ്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഇന്നലെ വൈകിട്ട് ആറു മുതലായിരുന്നു മത്സരം.

കേരളം, കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 23 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഡിസൈന്‍സാരി, റെഡ് കോക്കെയില്‍ ,ബ്ലാക്ക് ഗൗണ്ഡ, തുടങ്ങിയ മൂന്ന് റൗണ്ടുകളിലൂടെയാണ് മിസ് സൗത്ത് ഇന്ത്യയെ തിരഞ്ഞെടുത്തത്. 

ആദ്യ ഘട്ടത്തിനുശേഷം 12 പേരെയും രണ്ടാംഘട്ടത്തിനുശേഷം ആറുപേരെയും തിരഞ്ഞെടുത്തതിനുശേഷമാണ് അന്തിമ തിരഞ്ഞെടുപ്പ് നടന്നത്. അഭിരാമി അയ്യർ, അംബിക, കെ.എ.കുര്യാച്ചൻ, റജിമോൻ എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരവിജയികൾക്ക് മിസ് ഏഷ്യ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നതിന് സാധ്യതയേറും.

മണപ്പുറം ഫിനാൻസ് ലിമിറ്റഡാണ് മിസ് സൗത്ത് ഇന്ത്യ 2020ന്‍റെ മുഖ്യ പ്രായോജകർ. മഹീന്ദ്ര, ഡിക്യു വാച്ചസ്, സാജ് എർത്ത് റിസോർട്, സാജാസ് ഡിസൈനർ ബുട്ടിക്ക് എന്നിവരായിരുന്നു പവേർഡ് ബൈ പാർട്ണേഴ്സ്.

യോഗ, മെഡിറ്റേഷൻ, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, ക്യാറ്റ് വാക് ട്രെയിനിങ്, ഫോട്ടോ ഷൂട്ട്, ടാലന്റ് സെർച്ച് എന്നിവയടങ്ങിയ ഗ്രൂമി൦ഗ് ജനുവരി14 ന് കൊച്ചി സാജ് എർത്ത് റിസോർട്ടിൽ ആരംഭിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു [പ്രധാന മത്സരം. 

ഒന്നര ലക്ഷം രൂപ വിലയുള്ള സമ്മാനവും പറക്കാട്ട് ജ്വല്ലേഴ്സ് രൂപകൽപന ചെയ്ത കിരീടവുമാണ് മിസ് സൗത്ത് ഇന്ത്യ 2020 വിജയിയ്ക്ക് ലഭിച്ചത്. ആദ്യ റണ്ണറപ്പിന് 75,000 രൂപ വിലയുള്ള സമ്മാനവും രണ്ടാം റണ്ണറപ്പിന് 50,000 രൂപ വിലയുള്ള സമ്മാനവു൦ ലഭിച്ചു. 

ഓരോ സംസ്ഥാനങ്ങൾക്കുമായി മിസ് ക്യൂൻ തമിഴ്നാട്, മിസ് ക്യൂൻ ആന്ധ്ര , മിസ് ക്യൂൻ കർണാടക, മിസ് ക്യൂൻ തെലങ്കാന, മിസ് ക്യൂൻ കേരള എന്നീ പുരസ്കാരങ്ങളും മിസ് ബ്യൂട്ടിഫുൾ ഹെയർ, കജീനിയാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് ടാലന്റ്, മിസ് ഫോട്ടോ ജനിക്, മിസ് വ്യൂവേഴ്സ് ചോയ്സ്, മിസ് സോഷ്യൽ മീഡിയ, മിസ് ഹ്യൂമേൻനസ്, മിസ് ആക്ടിങ് ഫേസ് എന്നീ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ നൽകി. 

റീജിയണൽ ടൈറ്റിൽ വിജയികൾ: 

> മിസ് തമിഴ്‌നാട് – എസ്.ദീപ്തി 
> മിസ് ക്യൂൻ ആന്ധ്ര – സുഗമ്യ ശങ്കർ 
> മിസ് ക്യൂൻ കർണാടക – ശ്വേതാ റാവു
> മിസ് ക്യൂൻ കേരള – മരിയ ജെയിംസ്
> മിസ് ക്യൂൻ തെലങ്കാന – സ്‌പന്ദന റോസി

സബ് ടൈറ്റിൽ വിജയികൾ: 

> മിസ് ബ്യൂട്ടിഫുൾ ഹെയർ – സിനി എം (കർണാടക)
> മിസ് ബ്യൂട്ടിഫുൾ ആക്ടിങ് ഫേസ് – മരിയ ജെയിംസ് (കേരള)
> മിസ് കൻജീനിയാലിറ്റി – പല്ലവി സുശീൽ (കേരള)
> മിസ് കാറ്റ് വാക്ക് – കാമ്‌നാ ബത്ര (തമിഴ്‌നാട്)
> മിസ് ടാലന്റ് – വിദ്യാ വിജയകുമാർ (കേരള)
> മിസ് ഫോട്ടോജനിക് – എ. ലാവണ്യ (തമിഴ്‌നാട്)
> മിസ് വ്യൂവേഴ്സ് ചോയ്സ് – സുഗമ്യ ശങ്കർ (ആന്ധ്രാ)
> മിസ് സോഷ്യൽ മീഡിയ – ഐശ്വര്യ സജു (കേരള)
> മിസ് ഹ്യുമേൻനസ് – മരിയ ജെയിംസ് (കേരള)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here