ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ കോവിഡ്-19 മരണങ്ങള്‍ 4. പുതുതായി 1,754 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 40,935 പേര്‍ രോഗവിമുക്തര്‍.
4 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 49 ആയി ഉയര്‍ന്നു. വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ കൂടിയുള്ളവരാണ് കോവിഡ്-19 ബാധിച്ച് മരണമടഞ്ഞത്. 90,70,62,80 വയസുള്ളവരാണ് മരണമടഞ്ഞത് എന്നല്ലാതെ ഇവര്‍ സ്വദേശികളാണോ പ്രവാസികളാണോ എന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 5 ദിവസത്തിനിടെ 11 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
5,276 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,754 പേരില്‍ രോഗം സ്ഥിരീകരിച്ചത്. 1,467 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. ഇതോടെ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 40,935 ആയി ഉയര്‍ന്നു. 65,495 രോഗബാധിതരില്‍ 24,511 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. തീവ്ര പരിചരണ വിഭാഗത്തില്‍ 238 പേരാണുള്ളത്. രാജ്യത്ത് കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 2,46,362 എത്തി.
സർക്കാരിന്റെ പുതിയ നിക്ഷേപ പദ്ധതി പ്രകാരം ലഭിക്കുന്ന വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമാകില്ല.പുതിയ സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടിനെക്കുറിച്ച്…
ഒരു ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ SN റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ്…
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…