ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 100 ശതമാനം ശേഷിയിൽ പ്രവർത്തനസജ്ജമാകുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് അഹമദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു. വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായത്. ഈ വർഷത്തെ ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണം 2.8 കോടിയായി ഉയർന്നു.
ലോകത്തിലെ ഏറ്റവുംവലിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന നിലയിൽ സ്ഥാനമുയർത്തുകയാണ് ലക്ഷ്യമെന്നും എയർപോർട്ട് സി.ഇ.ഒ. പോൾ ഗ്രിഫിത്ത്‌സ് വ്യക്തമാക്കി. യാത്രക്കാരുടെ നിരന്തരമായ യാത്രാ ആവശ്യങ്ങൾക്കായി നവംബർ അവസാനത്തോടെ എയർപോർട്ടിലെ കോൺകോഴ്‌സ് എ വീണ്ടും തുറന്നുപ്രവർത്തിക്കും. അതോടെ 20 മാസത്തെ നിയന്ത്രണത്തോടെയുള്ള പ്രവർത്തനത്തിനുശേഷം വിമാനത്താവളം 100 ശതമാനം പ്രവർത്തനശേഷി കൈവരിക്കും.
കോവിഡിനുമുമ്പ് പ്രതിവർഷം ഒമ്പതുകോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിലൂടെ യാത്രചെയ്തിരുന്നത്. ആഗോള വ്യോമയാനമേഖല മഹാമാരിക്കുമുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങണമെങ്കിൽ അന്താരാഷ്ട്രതലത്തിലുള്ള സഹകരണം ആവശ്യമാണ്. ഇതുസംബന്ധമായി ലോകമെമ്പാടുമുള്ള എയർപോർട്ട് അധികൃതരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…