Gulf

ദുബായ് വിമാനത്താവളം 100% പ്രവർത്തനസജ്ജമാകുന്നു

ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 100 ശതമാനം ശേഷിയിൽ പ്രവർത്തനസജ്ജമാകുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് അഹമദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു. വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായത്. ഈ വർഷത്തെ ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണം 2.8 കോടിയായി ഉയർന്നു.

ലോകത്തിലെ ഏറ്റവുംവലിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന നിലയിൽ സ്ഥാനമുയർത്തുകയാണ് ലക്ഷ്യമെന്നും എയർപോർട്ട് സി.ഇ.ഒ. പോൾ ഗ്രിഫിത്ത്‌സ് വ്യക്തമാക്കി. യാത്രക്കാരുടെ നിരന്തരമായ യാത്രാ ആവശ്യങ്ങൾക്കായി നവംബർ അവസാനത്തോടെ എയർപോർട്ടിലെ കോൺകോഴ്‌സ് എ വീണ്ടും തുറന്നുപ്രവർത്തിക്കും. അതോടെ 20 മാസത്തെ നിയന്ത്രണത്തോടെയുള്ള പ്രവർത്തനത്തിനുശേഷം വിമാനത്താവളം 100 ശതമാനം പ്രവർത്തനശേഷി കൈവരിക്കും.

കോവിഡിനുമുമ്പ്‌ പ്രതിവർഷം ഒമ്പതുകോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിലൂടെ യാത്രചെയ്തിരുന്നത്. ആഗോള വ്യോമയാനമേഖല മഹാമാരിക്കുമുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങണമെങ്കിൽ അന്താരാഷ്ട്രതലത്തിലുള്ള സഹകരണം ആവശ്യമാണ്. ഇതുസംബന്ധമായി ലോകമെമ്പാടുമുള്ള എയർപോർട്ട് അധികൃതരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

4 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

6 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

7 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

8 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago