Categories: Gulf

യു.എ.ഇയില്‍ പത്ത് ലക്ഷം മരം നടും; വിത്തു വിതരണ ചുമതല ഡ്രോണുകള്‍ക്ക്

ഓണ്‍ ഡിമാന്‍ഡ് പെട്രോള്‍ റീഫില്ലിംഗ് സേവന രംഗത്തുള്ള ദുബായ് സ്റ്റര്‍ട്ടപ്പ് കമ്പനിയായ കാഫു ഡ്രോണുകളെയുപയോഗിച്ച് യുഎഇയില്‍ പത്ത് ലക്ഷം മരം നടാനൊരുങ്ങുന്നു.രാജ്യത്തെ സഹിഷ്ണുതാ വര്‍ഷത്തിന്റെ  ചിഹ്നം കൂടിയായ ഗാഫ് മരങ്ങളാണ് കമ്പനി വച്ചുപിടിപ്പിക്കുന്നത്. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

ഡിസംബറില്‍ ഷാര്‍ജയില്‍ 4,000 മരങ്ങളുടെ വിത്തുകള്‍ പാകിക്കൊണ്ട് കാഫു ഡ്രോണുകള്‍ ഉപയോഗിച്ചുള്ള മരംനടല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകമെമ്പാടും കാട്ടുതീ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയതെന്ന് കാഫു സ്ഥാപകനും സിഇഒയുമായ റാഷിദ് അല്‍ ഖുരൈര്‍ പറഞ്ഞു. കമ്പനി സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളും സംയോജിപ്പിച്ചാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള ഈ പദ്ധതി കാഫു തയ്യാറാക്കിയിട്ടുള്ളത്.

വളരെ പ്രതികൂലമായ കാലാവസ്ഥയിലും പിടിച്ചുനില്‍ക്കുന്ന ഗാഫ് മരങ്ങള്‍ക്ക് വളരെ കുറച്ച് ജലമേ ആവശ്യമുള്ളു. പ്രതിവര്‍ഷം ഒരു ഗാഫ് മരം 34.65 കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കുമെന്നാണ് കണക്ക്. 80 മീറ്റര്‍ ആഴത്തില്‍ വേരുകള്‍ ആഴ്ന്നിറങ്ങുമെന്നതും ഈ മരങ്ങളുടെ പ്രത്യേകതയാണ്.

അജ്മന്‍, ഷാര്‍ജ,ദുബായ് മേഖലകളിലുള്ള കാറുകള്‍ക്കും, മോട്ടോര്‍ബൈക്കുകള്‍ക്കും ബോട്ടുകള്‍ക്കും ആവശ്യാനുസരണം പെട്രോള്‍ എത്തിച്ചുകൊടുക്കുന്ന മേഖലയിലെ ആദ്യ ഓണ്‍ ഡിമാന്‍ഡ് പെട്രോള്‍ ഡെലിവറി സേവന കമ്പനിയായ കാഫു 2018ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

Newsdesk

Recent Posts

ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം; സർവീസുകൾ പരിമിതപ്പെടുത്തി

ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം നേരിട്ടതിനെ തുടർന്ന് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി സബ്സ്റ്റേഷനിലെ തകരാർ പരിഹരിക്കുന്നതിനായാണ്…

1 hour ago

‘Be Emergency Ready’: അടിയന്തര സാഹചര്യം വന്നാൽ എന്തുചെയ്യണം? വീടുകളിൽ നിർബന്ധമായും കരുതേണ്ടതെന്തെല്ലാം?

യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ അയർലൻഡ് എത്രത്തോളം തയ്യാറാണ്? യൂറോപ്പിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെ, വലിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അയർലൻഡ്…

10 hours ago

ഡബ്ലിനിൽ 680MW ഗ്യാസ് പ്ലാന്റ്; ജനവാസ മേഖലയ്ക്ക് സമീപത്തെ പദ്ധതിയിൽ ആശങ്ക

വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…

21 hours ago

‘മോഹന വള്ളി’ പൂർത്തിയായി

ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…

22 hours ago

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

24 hours ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

1 day ago