ദമാം: പ്രവാസികളുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ നിരക്ക് വര്‍ധനവ് പിന്‍വലിച്ചു.
വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള ദമാം-കോഴിക്കോട്, ദമാം-തിരുവനന്തപുരം വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവാണ് പിന്‍വലിച്ചിരിക്കുന്നത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് ഉയര്‍ത്തിയത്.
കഴിഞ്ഞ ദിവസം ദമാം-കൊച്ചി യാത്രക്കാരില്‍ നിന്നും ഇക്കോണമി ക്ലാസ് ടിക്കറ്റിന് ഈടാക്കിയത് 1703 റിയാലാണ്. അതായത്, ഏകദേശം 34,000 രൂപ. ജൂണ്‍ 13 കോഴിക്കോട്ടേക്കും ജൂണ്‍ 18ന് തിരുവനന്തപുരത്തേക്കുമുള്ള ടിക്കറ്റുകള്‍ക്കും സമാനമായ നിരക്കാണ് എയര്‍ ഇന്ത്യ പ്രവാസികളില്‍ നിന്നും ഈടാക്കിയത്.
ഇത് പ്രവാസികളുടെ കനത്ത് പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് നിരക്കില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നിലവില്‍ 850 റിയാ(16,800 രൂപ)ലാണ് ടിക്കയ്റ്റ് നിരക്ക്. ടിക്കറ്റ് എടുത്തവര്‍ക്ക് കുറവ് വരുത്തിയ തുകയുടെ ബാക്കി തിരികെ നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ക്ക് ആദ്യം ഈടാക്കിയിരുന്നത് 950 റിയാലായിരുന്നു. കൂടാതെ, ഉയര്‍ന്ന തുക നല്‍കി ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ റെസിപ്റ്റ് നല്‍കുന്നില്ല എന്ന പരാതിയുമുയര്‍ന്നിരുന്നു.
അതേസമയം. ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ നടന്ന ലോക രാജ്യങ്ങളില്‍ ഒന്നാണ് സൗദി. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ മരിച്ചത് 893 പേരാണ്. 1,20,000 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 81,029 പേര്‍ രോഗവിമുക്തരായി.
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…