ജിദ്ദ: സെപ്റ്റംബർ 15 മുതൽ സൗദിയുടെ കര, ജല, വ്യോമ അതിർത്തികൾ ഭാഗികമായി തുറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആറ് മാസം മുന്‍പ് അടച്ചിട്ടതായിരുന്നു അതിർത്തികൾ. സന്ദർശക വിസ, തൊഴിൽ വിസ എന്നിവയുള്ളവർക്കും അവധിയിലുള്ളവർക്കും അന്നുമുതൽ സൗദിയിൽ എത്താവുന്നതാണ്.
സൗദിയില്‍നിന്നും റീ എന്‍ട്രി വിസയില്‍ നാട്ടിലെത്തുകയും കോവിഡ് സാഹചര്യത്തില്‍ സൗദിയിലേക്ക് നിശ്ചിത തിയതിക്കകം തിരികെ വരാന്‍ സാധിക്കാതിരിക്കുകയും ചെയ്ത വിദേശികള്‍ക്കും വിദേശികളുടെ കീഴില്‍ ആശ്രിതരായി കഴിയുന്നവര്‍ക്കുമാണ് തിരികെ വരാനുള്ള അവസരമൊരുങ്ങിയത്. സെപ്തംബര്‍ 15-ചൊവ്വാഴ്ച മുതലാണ് സൗദിയിലേക്ക് മടങ്ങാനാവുക. സെപ്തംബര്‍ 15 രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം ഇന്ന് അറിയിച്ചു.
നിലവില്‍ വിസയും റീഎന്‍ട്രി വിസയും സാധുവായുള്ളവര്‍ക്കുമാത്രമാണ് തിരികെ സൗദിയില്‍ പ്രവേശിക്കാനാവുക. റീ എന്‍ട്രിയില്‍ സൗദിയില്‍നിന്നും നാട്ടിലേക്ക് പോയവര്‍ക്കും അതോടൊപ്പം തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും ചൊവ്വാഴ്ച മുതല്‍ സൗദിയിലേക്ക് മടങ്ങിയെത്താനാകും.എന്നാല്‍ 48 മണിക്കൂറിന് മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം. മലയാളികളടക്കമുള്ള നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസമാകുന്നതാണ് സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.
സർക്കാർ സർവീസിലുള്ളവർ, സൈനികർ, ഒൗദ്യോഗിക ജോലിയിലുള്ളവർ, നയതന്ത്രകാര്യാലയങ്ങളിൽ ജോലി ചെയ്യുന്നവർ, സൗദിക്ക് പുറത്തെ കന്പനികളിൽ ജോലി ചെയ്യുന്നവർ, വ്യാപാര ആവശ്യത്തിന് പുറത്തുപോകുന്നവർ, വിദേശത്ത് ചികിത്സ ആവശ്യമുള്ള രോഗികൾ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ, സഉൗദിക്ക് പുറത്ത് അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചവർ, സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ളവർ, എന്നിവർക്ക് മാത്രമാണ് ഭാഗികമായി അതിർത്തികൾ തുറക്കുന്ന വേളയിൽ സൗദിയിലേക്ക് വരാനും പോകാനും അനുമതിയുണ്ടാവുകയുളളൂ.
അതിർത്തികൾ സന്പൂർണമായി തുറന്ന് വിമാന സർവീസുകളും മറ്റും സാധാരണ നിലയിലാകുന്നത് 2021 ജനുവരി ഒന്നു മുതലാണ്. കൃത്യം ഒരു മാസം മുന്‍പ് ഇതിന്റെ വിശദ വിവരങ്ങൾ അറിയിക്കും. സൗദിയുടെ അതിർത്തികൾ ചൊവ്വാഴ്ച ഭാഗികമായി തുറക്കുമെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കില്ല.
മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച…
ഹണ്ട്സ്വിൽ (ടെക്സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ…
ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്…
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…