ജിദ്ദ: ഇൗ വർഷത്തെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. കോവിഡ് പശ്ചാത്തലത്തിൽ, സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ പരിമിത എണ്ണം തീർഥാടകരെമാത്രം പെങ്കടുപ്പിച്ച്, കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ചാണ് ഹജ്ജ് കർമങ്ങൾ നടത്തുക.
തെരഞ്ഞെടുക്കപ്പെട്ടവരിൽ 70 ശതമാനം രാജ്യത്തുള്ള വിദേശികളും 30 ശതമാനം സ്വദേശികളുമാണ്. തീർഥാടകർ ബുധനാഴ്ച മിനയിൽ സംഗമിക്കുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകും. 20 പേർ വീതമുള്ള സംഘങ്ങളാക്കിയാണ് തീർഥാടകരെ മിനയിലെത്തിക്കുക. ഒാരോ സംഘത്തിനും നേതാവും ആരോഗ്യപ്രവർത്തകരും ഉണ്ടാകും.
സാമൂഹിക അകലം ഉറപ്പാക്കിയ താമസസൗകര്യങ്ങളാണ് മിനയിൽ ഒരുക്കിയത്. ബുധനാഴ്ച പകലും രാത്രിയും മിനയിൽ കഴിഞ്ഞുകൂടുന്ന തീർഥാടകർ പിറ്റേന്ന്, സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി പുറപ്പെടും. അറഫയിൽ പകൽ കഴിഞ്ഞ് സൂര്യാസ്തമനത്തിന് ശേഷം മുസ്ദലിഫയിലെത്തും. അവിടെ രാപ്പാർത്ത ശേഷം വീണ്ടും മിനയിലെത്തും.
വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്കോ രാഷ്ട്ര പ്രതിനിധികൾക്കോ ഇത്തവണ അവസരമില്ല. സർക്കാർ ഉദ്യോഗസ്ഥരോ സേവനത്തിലേർപ്പെട്ടവരോ ഇത്തവണ ഹജ്ജ് നിർവഹിക്കില്ലെന്ന് ഹജ്ജ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. താമസകേന്ദ്രങ്ങളിലും തീർഥാടകരെത്തുന്ന എല്ലാ സ്ഥലങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കും. ഇവ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘം രംഗത്തുണ്ട്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…