Categories: Gulf

വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000ത്തോളം പേരുടെ താമസരേഖ റദ്ദായതായി കുവൈത്ത്

കുവൈത്ത്‌ സിറ്റി: ലോക്​ഡൗൺ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000ത്തോളം പേരുടെ താമസരേഖ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു.

ഇവർക്കു നൽകിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വീസ റദ്ദാകാൻ കാരണം. ഇനി പുതിയ വീസയിൽ മാത്രമേ ഇത്തരക്കാർക്കു രാജ്യത്തേക്കു പ്രവേശിക്കാനാവൂ എന്ന് താമസ കാര്യ വിഭാഗം ഡയറക്ടർ ജനറൽ ഹമദ് റഷീദ് അൽ തവാല പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ വീസ പുതുക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് സാവകാശം നൽകിയിരുന്നു. ഈ സൗകര്യം 4 ലക്ഷത്തിലേറെ പേർ പ്രയോജനപ്പെടുത്തുകയും ചെയ്തതായും സൂചിപ്പിച്ചു.

1.3 ലക്ഷത്തോളം നിയമലംഘകർ; കടുത്ത നടപടി വരും

നിയമലംഘകരായി രാജ്യത്ത് കഴിയുന്ന വിദേശികൾക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരം 26,000 പേർ മാത്രമാണ് പ്രയോജനപ്പെടുത്തിയത്. 1.3 ലക്ഷത്തോളം നിയമലംഘകർ നിലവിൽ രാജ്യത്തുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നതെന്നും ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Newsdesk

Recent Posts

കാബൂളിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 400ഓളം പേർ

  കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…

2 mins ago

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

12 hours ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

13 hours ago

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

16 hours ago

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…

18 hours ago

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

20 hours ago