കുവൈത്ത് സിറ്റി: വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മറ്റൊരു രാജ്യം വഴി ട്രാൻസിറ്റ് സംവിധാനത്തിലൂടെയും കുവൈത്തിൽ പ്രവേശനം അനുവദിക്കില്ല. അതേസമയം മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങുകയാണെങ്കിൽ അവിടെനിന്ന് 72 മണിക്കൂർ സമയപരിധിയുള്ള പിസിആർ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോർട്ടുമായി കുവൈത്തിൽ പ്രവേശിക്കാവുന്നതാണെന്നും സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
വിലക്കുള്ളവർ അധികൃതരെ കബളിപ്പിച്ച് കുവൈത്തിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടികളുണ്ടാകും. അത്തരക്കാരെ അവർ എത്തിയ വിമാനത്തിൽ തന്നെ തിരിച്ചയയ്ക്കും. ഭാവിയിൽ കുവൈത്തിൽ പ്രവേശിക്കാതിരിക്കാൻ പേര് കരിമ്പട്ടികയിൽ പെടുത്തും. സൂക്ഷ്മത പാലിക്കാതിരുന്നതിന് വിമാന കമ്പനിയ്ക്ക് എതിരെയും നിയമനടപടിയുണ്ടാകും. പിഴയും ചുമത്തും. ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കുവൈത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായി ഈ രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസ് കുവൈത്ത് മരവിപ്പിച്ചിട്ടുമുണ്ട്.
അതേസമയം കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ കൊമേഴ്സ്യൽ വിമാന സർവീസ് പുനരാരംഭിച്ചതോടെ യാത്രാ നിരോധനം ബാധകമല്ലാത്ത രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഇന്നലെ (തിങ്കൾ) കുവൈത്തിൽനിന്ന് 12 വിമാനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പറന്നു. 11 വിമാനങ്ങളാണ് കുവൈത്തിൽ ഇറങ്ങിയത്. ഇത്യോപ്യൻ എയർലൈൻസ് വിമാനം അഡിസ് അബാബയിലെക്കും ഖത്തർ എയർവേയ്സ് ദോഹയിലേക്കും (2 സർവീസ്), തുർക്കിഷ് എയർലൈൻസ് ഇസ്തംബുളിലേക്കും (2), കുവൈത്ത് എയർവേയ്സ് ടബ്സോൺ, ബെദ്രം, ഇസ്താംബൂൾ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലേക്കും ജസീറ എയർവേയ്സ് ഇസ്താംബുൾ, ദുബായ് എന്നിവിടങ്ങളിലേക്കും സർവീസ് നടത്തി. ഈ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളാണ് കുവൈത്തിൽ എത്തിയത്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…