Gulf

കുവൈത്തില്‍ മലയാളികളായ നേഴ്‌സ് ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍

കുവൈറ്റില്‍ നഴ്‌സുമാരായ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ്, ബിന്‍സി ദമ്പതികളാണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്താണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മലയാളികള്‍ കൂടുതലായി താമസിക്കുന്ന അബ്ബാസിയയിലാണ് സംഭവം. മരണമടഞ്ഞ സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും ബിന്‍സി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സുമാരാണ്. രണ്ടു മക്കള്‍ ആണ് ഇവര്‍ക്കുള്ളത്. ഇരുവരും നാട്ടില്‍ ആണ്. പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

ഇന്ന് രാവിലെയാണ് ഇരുവരെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി ആവശ്യാര്‍ഥം മറ്റൊരു രാജ്യത്തേക്ക് പോകുന്നതിന്റെ ഭാഗമായി മക്കളെ നാട്ടിലെ വീട്ടിലാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് ഇവര്‍ കുവൈറ്റില്‍ മടങ്ങിയെത്തിയത്. സൂരജ് സുറ ജാബിര്‍ അല്‍ അഹമ്മദ് ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഐ സി യു യൂണിറ്റിലാണ് ജോലി ചെയ്തിരുന്നത്. ബിന്‍സിയുടെ ജോലി സബ്ഹാന്‍ ജാബിര്‍ അല്‍ അഹമ്മദ് മിലറ്ററി ആശുപത്രിയിലുമായിരുന്നു. 10 വര്‍ഷത്തോളമായി ഇരുവരും കുവൈറ്റിൽ താമസിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

49 mins ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

12 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

14 hours ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

15 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

16 hours ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

17 hours ago