അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനായ ‘മലയാള’ത്തിനു വേണ്ടി ഐ മണ്ഡല പ്രോഡക്ഷൻസ് അണിയിച്ചൊരുക്കുന്ന ‘ഹിഗ്വിറ്റ’ എന്ന നാടകം മെയ് 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് താലായിലുള്ള നാഷണൽ ബാസ്കറ്റ്ബോൾ അരീനയിൽ അരങ്ങേറുന്നതാണ്. സ്വന്തം ഗോൾമുഖം ഭേദിച്ച് എതിർ ഗോൾമുഖത്തേക്ക് പന്തുമായി കുതിച്ചു പായുന്ന ഹിഗ്വിറ്റ എന്ന കൊളമ്പിയൻ ഗോളിയെ അനുസ്മരിച്ചു കൊണ്ട് എൻ എസ് മാധവൻ എഴുതിയ ഹിഗ്വിറ്റ എന്ന കഥയുടെ നാടകാവിഷ്കാരമാണ് ഇത്.
പ്രശസ്ത നാടക പ്രവർത്തകൻ ശശിധരൻ നടുവിൽ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഈ നാടകത്തിൽ അയർലണ്ടിലെ നാൽപ്പത്തിയഞ്ചു കലാകാരന്മാരും കലാകാരികളും അണിനിരക്കുന്നു.ഒരു മൈതാനത്തു നടക്കുന്ന ഫുട്ബോൾ കളി ആസ്വദിക്കുന്നതു പോലെ ബാസ്കറ്റ്ബാൾ അരീനയിൽ ഒരുക്കുന്ന സെവൻസ് ഫുട്ബോൾ മൈതാനത്തിനു ചുറ്റുമിരുന്നു കൊണ്ട് ഈ ദൃശ്യ വിരുന്ന് ആസ്വദിക്കുന്നതിനായി എവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.
ടിക്കറ്റുകൾ http://www.eventblitz.ie എന്ന ഓൺലൈനിൽ ബുക്ക് ചെയ്യാവുന്നതാണ്. കൗണ്ടറിലും ടിക്കറ്റുകൾ ലഭ്യമായിരിക്കും.ബിരിയാണി ഹൗസ് ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം മിതമായ നിരക്കിൽ നിങ്ങൾക്കു ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കായി 0870573885, 0871607720, 0877436038 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…
ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…
ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…
ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…
പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…