ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികളടക്കം താമസിക്കുന്ന 50 ഓളം നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം.
ഷാര്‍ജയിലുളള ‘ആബ്‌കോ’ ടവറിലാണ് ല്‍ വന്‍ തീപിടുത്തം. ആളപായമുണ്ടായിട്ടില്ല എന്നാണു പ്രാഥമിക വിവരം. ഒന്‍പത് പേര്‍ക്ക് സാരമല്ലാത്ത പരിക്കുകളുണ്ടെന്നും ഇവര്‍ക്ക് കെട്ടിടപരിസരത്ത് വച്ചുതന്നെ ആവശ്യമായ ചികിത്സ ലഭിച്ചുവെന്നും ഷാര്‍ജ സിവിള്‍ ഡിഫന്‍സ് ഡയറക്ടര്‍ ഖാമിസ് അല്‍ നഖ്‌ബി പറഞ്ഞതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രക്ഷ പ്രവര്‍ത്തനം തുടരുകയാണ്. മിന, അല്‍ നഹ്ദ എന്നിവിടങ്ങളിലെ അഗ്നിശമന വിഭാഗങ്ങളിലെ സിവിള്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരാണ് തീയണയ്ക്കാനായി കെട്ടിടത്തിലേക്ക് എത്തിയത്. കെട്ടിടത്തില്‍ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
കെട്ടിടത്തിന്‍റെ പത്താം നിലയില്‍ ചൊവാഴ്ച രാത്രി 9.04നാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്,. തീപിടുത്തത്തിന്‍റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. കെട്ടിടത്തില്‍ തീ ആളിപടര്‍ന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. 2006ല്‍ നിര്‍മിച്ച ടവറില്‍ ആകെ 45 നിലകളാണുള്ളത്. ഇതില്‍ 36 നിലകളില്‍ ആള്‍താമസമുണ്ട്. ഓരോ നിലയിലും 12 ഫ്ളാറ്റുകളാണ് ഉള്ളത്.
ചെറിയ തോതിലാണ് തീപിടിത്തം ആരംഭിച്ചതെങ്കിലും പെട്ടെന്ന് ആളിപ്പടരുകയായിരുന്നെന്ന്
ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…