ദമാം: സൗദി അറേബ്യയിൽ നിന്ന് ഇതുവരെ പോയ ചാർട്ടേഡ് വിമാനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ നോർക്ക – ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു. ദമാം കിങ് ഫഹദ് വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാവിലെ 11ന് പറന്നുയർന്ന വിമാനത്തിന് 979 റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. മൂന്നു കൈക്കുഞ്ഞുങ്ങളും 14 കുട്ടികളും 160 മുതിർന്നവരുമുൾപ്പെടെ 177 പേർ യാത്ര ചെയ്തു. ലോകകേരളസഭ അംഗങ്ങളും വൊളന്റീയർമാരും യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിൽ എത്തി.
കോവിഡ് മഹാമാരിക്ക് ശേഷം കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ നോർക്ക – ലോക കേരളസഭയുടെ നേതൃത്വത്തിൽ ഇത് 13 -)മത്തെ ചാർട്ടേർഡ് വിമാനമാണ്. കൊച്ചിയിലേക്കും, കോഴിക്കോട്ടേക്കുമായിരുന്നു സർവീസുകൾ. വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ അപര്യാപ്തതയും, ചാർട്ടേർഡ് വിമാനങ്ങൾക്ക് ഈടാക്കുന്ന ഉയർന്ന ടിക്കറ്റ് നിരക്കും കാരണം വലഞ്ഞ പ്രവാസികൾക്ക് ആശ്വാസമായിരിക്കുകയാണ് കിഴക്കൻ പ്രവിശ്യയിലെ ലോകസഭാംഗങ്ങൾ ചേർന്ന് ഏർപ്പാടാക്കുന്ന വിമാനങ്ങൾ. ഓൺലൈൻ പേയ്മെന്റ് ഉൾപ്പെടെ സുതാര്യമായ സംവിധാനങ്ങൾ ഒരുക്കി നടത്തുന്ന ഈ സേവനം വലിയ അനുഗ്രഹമായതായി യാത്രക്കാർ പറഞ്ഞു. അടുത്ത വിമാനം ഒക്ടോബർ 8 ന് ദമാമിൽ നിന്ന് കോഴിക്കോക്കെട്ടേക്ക് ആണെന്ന് കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…