മസ്ക്കറ്റ്: കൊറോണ പ്രതിസന്ധിയിൽ നിന്നും പുറത്തുവരാനുള്ള ഒരുക്കത്തിലാണ് ഗൾഫ് രാജ്യങ്ങൾ. അതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരികയാണ്.
സെപ്റ്റംബർ 27 മുതൽ പൊതു ഗതാഗത സംവിധാനങ്ങൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഒമാൻ. ഇക്കാര്യം ഗതാഗത വാർത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം സുപ്രീം കമ്മിറ്റി അനുമതി നൽകിയതുകൊണ്ടാണ് മന്ത്രാലയം പുനരാരംഭിക്കുന്നത്.
സലാലയിലെ നഗരങ്ങൾ തമ്മിലുള്ള ഗതാഗത സേവനങ്ങൾ ഒക്ടോബർ 18 മുതൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. മാത്രമല്ല ഇന്റർസിറ്റി സർവീസുകൾ സെപ്റ്റംബർ 27 മുതൽ ആരംഭിക്കും. മസ്ക്കറ്റിലെ സർവീസുകൾ ഒക്ടോബർ 4 മുതൽ ആരംഭിക്കും. സുഹാറിലെ സർവീസുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.
പൊതുഗതാഗതം ആരംഭിക്കുന്നതിന് മുൻപ് എല്ലാ മുൻകരുതലുകളും പാലിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തണമെന്നും യാത്രക്കാരും ജീവനക്കാരും നിർബന്ധമായും മസ്ക ധരിക്കണം. സാമൂഹ്യ അകലം പാലിക്കണം, യാത്രക്കാര് കയറുന്നതിന് മുൻപും ശേഷവും ബസ് അണുവിമുക്തമാക്കണം, യാത്രാക്കാരുടെ താപനില പരിശോധിക്കണം. ബസിനുള്ളിൽ സാനിറ്റൈസറുകൾ നിർബന്ധമായിരിക്കണം എന്നിവയൊക്കെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…
ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ്…
യൂറോപ്യൻ യൂണിയന്റെ പുതിയ Migration and അസ്യലും ഉടമ്പടി പ്രകാരം കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി Jim O'Callaghan…
വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ സർവീസുകൾ നിർത്തിവച്ചു. ലുവാസ് റെഡ് ലൈനിലെ സർവീസുകൾ സ്മിത്ത്ഫീൽഡിനും…