gnn24x7

സെപ്റ്റംബർ 27 മുതൽ പൊതു ഗതാഗത സംവിധാനങ്ങൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിൽ ഒമാൻ

0
216
gnn24x7

മസ്ക്കറ്റ്:  കൊറോണ പ്രതിസന്ധിയിൽ നിന്നും പുറത്തുവരാനുള്ള ഒരുക്കത്തിലാണ് ഗൾഫ് രാജ്യങ്ങൾ.  അതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരികയാണ്.   

സെപ്റ്റംബർ 27 മുതൽ പൊതു ഗതാഗത സംവിധാനങ്ങൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഒമാൻ.  ഇക്കാര്യം ഗതാഗത വാർത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.  ഈ തീരുമാനം സുപ്രീം കമ്മിറ്റി അനുമതി നൽകിയതുകൊണ്ടാണ്  മന്ത്രാലയം പുനരാരംഭിക്കുന്നത്.  

സലാലയിലെ നഗരങ്ങൾ തമ്മിലുള്ള ഗതാഗത സേവനങ്ങൾ ഒക്ടോബർ 18 മുതൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.  മാത്രമല്ല ഇന്റർസിറ്റി സർവീസുകൾ സെപ്റ്റംബർ 27 മുതൽ ആരംഭിക്കും.  മസ്ക്കറ്റിലെ സർവീസുകൾ ഒക്ടോബർ 4 മുതൽ  ആരംഭിക്കും.  സുഹാറിലെ സർവീസുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.  

പൊതുഗതാഗതം ആരംഭിക്കുന്നതിന് മുൻപ് എല്ലാ മുൻകരുതലുകളും പാലിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തണമെന്നും യാത്രക്കാരും ജീവനക്കാരും നിർബന്ധമായും മസ്ക ധരിക്കണം.  സാമൂഹ്യ അകലം പാലിക്കണം, യാത്രക്കാര് കയറുന്നതിന് മുൻപും ശേഷവും ബസ് അണുവിമുക്തമാക്കണം, യാത്രാക്കാരുടെ താപനില പരിശോധിക്കണം.  ബസിനുള്ളിൽ സാനിറ്റൈസറുകൾ നിർബന്ധമായിരിക്കണം എന്നിവയൊക്കെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here