അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വീണ്ടും മഴ ലഭിച്ചതോടെ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വാഹനം ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നാണ് അറിയിപ്പ്. റോഡുകളിലെ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളില്‍ ഓരോ സമയവും മാറിമാറി വരുന്ന വേഗപരിധികള്‍ ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയും അബുദാബി പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതാനും ആഴ്‍ചകള്‍ക്ക് മുമ്പ് യുഎഇയിലെ കിഴക്കന്‍ എമിറേറ്റുകളിലും തെക്കന്‍ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. ഫുജൈറയിലും റാസല്‍ഖൈമയിലും പല സ്ഥലങ്ങളില്‍ വെള്ളം കയറുകയും അത് നാശനഷ്‍ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്‍തു.
ശനിയാഴ്‍ച യുഎഇയുടെ വിവിധ പ്രദേശങ്ങള്‍ മേഘാവൃതമായിരിക്കുമെന്നും മഴയ്‍ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കുമെന്നതിനാല്‍ ശക്തമായ പൊടിക്കാറ്റിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇത് കണക്കിലെടുത്ത് എതാനും പ്രദേശങ്ങളില്‍ ശനിയാഴ്‍ച രാത്രി എട്ട് മണി വരെ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…