റിയാദ്: സൗദി അറേബ്യയിലെ ഒന്പതുവ്യാപാര മേഖലകളിലെ ചില്ലറ, മൊത്ത വിൽപ്പനശാലകളിൽ 70 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കാനുള്ള തീരുമാനം വ്യാഴാഴ്ച(ഓഗസ്റ്റ് 20) മുതൽ പ്രാബല്യത്തില്‍. പ്രധാനപ്പെട്ട ഒന്പതുവ്യാപാര മേഖലകളിലാണ് പുതുതായി സൗദിവൽക്കരണം നടപ്പിലാക്കുന്നത്. ഓഗസ്റ്റ് 20 മുതൽ ഒന്പതുവ്യാപാര മേഖലകളിൽ 70 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് മാനവശേഷി -സാമൂഹ്യ വികസന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
കാപ്പി, ചായ, മിനറൽ വാട്ടർ, ശീതള പാനീയങ്ങൾ തുടങ്ങിവ വിൽക്കുന്ന സ്ഥാപനങ്ങൾ, പച്ചക്കറികളും പഴവർഗ്ഗങ്ങളും ഈന്തപ്പഴവും വിൽക്കുന്ന കടകളും പുതിയ സ്വദേശിവൽക്കരണ പട്ടികയിൽപ്പെടും. കൂടാതെ ധാന്യങ്ങൾ, പൂക്കൾ, ചെടികൾ, കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും. ആഡംബര വസ്തുക്കൾ, കരകൗശല വസ്തുക്കൾ, കളിക്കോപ്പുകൾ, ഇറച്ചി, മത്സ്യം, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, ശുചീകരണ വസ്തുക്കൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിലും ഓഗസ്റ്റ് 20 മുതൽ സ്വദേശിവൽക്കരണം നിർബന്ധമാണ്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…