റിയാദ്: പ്രാദേശിക സ്‌പോൺസറെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രവാസി ഹൗസ് ഡ്രൈവറെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനിടെ ഡ്രൈവർ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ ഭാര്യയും മക്കളും വീടിനു വെളിയിലായിരിക്കുമ്പോഴാണ് കൊലപാതകം നടന്നത്. അവർ തിരിച്ചെത്തിയപ്പോൾ ഭർത്താവിനെ വീട്ടിൽ കണ്ടില്ല.
തുടർന്ന് ഡ്രൈവറോട് തിരക്കിയെങ്കിലും ഒന്നും അറിയില്ലെന്നായിരുന്നു മറുപടി. പിന്നീട് യുവതി പോലീസിനെ അറിയിച്ചു. വീടിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച ശേഷമാണ് കൊലപാതകം പുറത്തായത്. ഭാര്യയും മക്കളും പോകുമ്പോൾ തൊഴിലുടമ കാറിൽ വീട്ടിലേക്ക് മടങ്ങുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണിച്ചിരിക്കുന്നു.
എന്നാൽ അയാൾ കാറിൽ നിന്നിറങ്ങുന്നത് കണ്ടില്ല. അല്‍പ സമയത്തിനു ശേഷം കാറുമായി ഹൗസ് ഡ്രൈവര്‍ പുറത്തുപോകുന്നതും താമസിയാതെ, ഹൗസ് ഡ്രൈവർ കാർ വിട്ട് കാൽനടയായി വീട്ടിലേക്ക് മടങ്ങുന്നതായി കാണിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കൊലപാതകം സമ്മതിച്ചത്.
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…
അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…