മാഡ്രിഡ്: സ്‌പെയ്‌നിലെ മുന്‍ രാജാവ് കിംഗ് ജുആന്‍ കാര്‍ലോസ് 1 നെതിരെയുള്ള അഴിമതി അന്വേഷണം ശക്തമായിരിക്കെ രാജ്യം വിടാന്‍ തീരുമാനിച്ച് കാര്‍ലോസ് 1. തിങ്കളാഴ്ച ഇദ്ദേഹം തന്റെ മകനും നിലവിലെ സ്‌പെയിന്‍ രാജാവുമായ ഫിലിപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എവിടേക്കാണ് താന്‍ പോവുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സൗദി അറേബ്യയുമായി ധാരണയായിരുന്ന അതിവേഗ റെയില്‍ കരാറുമായി ബന്ധപ്പെട്ട അഴിമതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. 2008 ല്‍ അന്നത്തെ സൗദി രാജാവ് അബ്ദുല്ലയില്‍ നിന്നും 100 മില്യണ്‍ ഡോളര്‍ സ്വിറ്റ്‌സര്‍ലന്റ് ബാങ്ക് അക്കൗണ്ടിലേക്കു വന്നെന്നായിരുന്നു റിപ്പോര്‍ട്ട്.
സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും ടാക്‌സ് അധികൃതര്‍ രാജാവിന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. അധികാരത്തില്‍ നിന്നും ഒഴിഞ്ഞതിനു ശേഷം 2014 ല്‍ മകന്‍ ഫിലിപ്പിനു വേണ്ടി നടത്തിയ അനധികൃത പ്രവര്‍ത്തനങ്ങളുടെയും വിവരം പുറത്തു വന്നു.
ഇതേ തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ സുപ്രീം കോടതി കാര്‍ലോസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 82 കാരനായ മുന്‍രാജാവ് 1975 ല്‍ ഏകാധികതി ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ മരണ ശേഷം ജനാധിപത്യം പുനസ്ഥാപിക്കാന്‍ മുന്നില്‍ നിന്നിരുന്ന കാര്‍ലോസിതിരെ തുടരെ അഴിമതി ആരോപണങ്ങള്‍ വന്നിരുന്നു. തുടര്‍ന്ന് 2014 ല്‍ ഇദ്ദേഹം അധികാരം ഒഴിയുകയായിരുന്നു. മുന്‍ രാജാവിനെതിരെയുള്ള ആരോപങ്ങള്‍ മകനായെ ഫിലിപ്പ് രാജാവിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഇദ്ദേഹം നാടു വിടുന്നതെന്നാണ് സൂചന.
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…