gnn24x7

സൗദിയുമായുള്ള കരാറില്‍ അഴിമതി; രാജ്യം വിടാന്‍ സ്‌പെയിനിലെ മുന്‍ രാജാവ്

0
137
gnn24x7

മാഡ്രിഡ്: സ്‌പെയ്‌നിലെ മുന്‍ രാജാവ് കിംഗ് ജുആന്‍ കാര്‍ലോസ് 1 നെതിരെയുള്ള അഴിമതി അന്വേഷണം ശക്തമായിരിക്കെ രാജ്യം വിടാന്‍ തീരുമാനിച്ച് കാര്‍ലോസ് 1. തിങ്കളാഴ്ച ഇദ്ദേഹം തന്റെ മകനും നിലവിലെ സ്‌പെയിന്‍ രാജാവുമായ ഫിലിപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എവിടേക്കാണ് താന്‍ പോവുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സൗദി അറേബ്യയുമായി ധാരണയായിരുന്ന അതിവേഗ റെയില്‍ കരാറുമായി ബന്ധപ്പെട്ട അഴിമതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. 2008 ല്‍ അന്നത്തെ സൗദി രാജാവ് അബ്ദുല്ലയില്‍ നിന്നും 100 മില്യണ്‍ ഡോളര്‍ സ്വിറ്റ്‌സര്‍ലന്റ് ബാങ്ക് അക്കൗണ്ടിലേക്കു വന്നെന്നായിരുന്നു റിപ്പോര്‍ട്ട്.

സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും ടാക്‌സ് അധികൃതര്‍ രാജാവിന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. അധികാരത്തില്‍ നിന്നും ഒഴിഞ്ഞതിനു ശേഷം 2014 ല്‍ മകന്‍ ഫിലിപ്പിനു വേണ്ടി നടത്തിയ അനധികൃത പ്രവര്‍ത്തനങ്ങളുടെയും വിവരം പുറത്തു വന്നു.

ഇതേ തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ സുപ്രീം കോടതി കാര്‍ലോസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 82 കാരനായ മുന്‍രാജാവ് 1975 ല്‍ ഏകാധികതി ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ മരണ ശേഷം ജനാധിപത്യം പുനസ്ഥാപിക്കാന്‍ മുന്നില്‍ നിന്നിരുന്ന കാര്‍ലോസിതിരെ തുടരെ അഴിമതി ആരോപണങ്ങള്‍ വന്നിരുന്നു. തുടര്‍ന്ന് 2014 ല്‍ ഇദ്ദേഹം അധികാരം ഒഴിയുകയായിരുന്നു. മുന്‍ രാജാവിനെതിരെയുള്ള ആരോപങ്ങള്‍ മകനായെ ഫിലിപ്പ് രാജാവിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഇദ്ദേഹം നാടു വിടുന്നതെന്നാണ് സൂചന.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here