മനാമ: വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വ്യാജ വാര്ത്ത പ്രചരിപ്പിച്ചയാളിന് പിഴ. ബഹ്റൈനിലാണ് സംഭവം. ബഹ്റൈന് വിദ്യാഭ്യാസ മന്ത്രാലയത്തില് ജോലി ചെയ്യുന്ന ഒരാള്ക്കെതിരായ വ്യാജ വാര്ത്ത ഒരു വാട്സ്ആപ് ഗ്രൂപ്പില് പ്രചരിപ്പിച്ചതിന് 800 ബഹ്റൈനി ദിനാറാണ് (1.74 ലക്ഷം ഇന്ത്യന് രൂപ) കോടതി പിഴ ചുമത്തിയത്.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് തന്റെ അടുപ്പക്കാര്ക്ക് ജോലി നല്കുന്നുവെന്നായിരുന്നു പ്രചരിപ്പിച്ചത്. എന്നാല് ആരാപണം തെളിയിക്കാനാവശ്യമായ ഒരു തെളിവും ഇത് ചെയ്തയാളുടെ കൈവശമില്ലായിരുന്നുവെന്ന് പരാതിക്കാരന്റെ അഭിഭാഷകന് ഡോ. മുഹമ്മദ് അല് കുഹെജി പറഞ്ഞു. തന്നെക്കുറിച്ച് ഇത്തരമൊരു വാര്ത്ത പ്രചരിക്കുന്നത് അറിഞ്ഞ സര്ക്കാര് ഉദ്യോഗസ്ഥന് പരാതി നല്കുകയായിരുന്നു.
ഗുരുതരമായ ഇത്തരമൊരു ആരോപണം പരാതിക്കാരന് ഉപദ്രവമുണ്ടാക്കിയെന്ന് നിരീക്ഷിച്ച കോടതി, വാട്സ്ആപ് ഗ്രൂപ്പില് വാര്ത്ത പോസ്റ്റ് ചെയ്തയാള് 800 ബഹ്റൈനി ദിനാര് പരാതിക്കാരന് നഷ്ടപരിഹാരം നല്കണമെന്നും ഒപ്പം കേസിന്റെ നടപടിക്രമങ്ങള്ക്ക് ചെലവായ തുക കൂടി വഹിക്കണമെന്നും വിധിക്കുകയായിരുന്നു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…