ജനപ്രിയ റാഫിൾ നറുക്കെടുപ്പ് ബിഗ് ടിക്കറ്റ് ഇന്ന് (ഏപ്രിൽ 1) മുതൽ താത്കാലികമായി നിർത്തിവച്ചു. യുഎഇ റെഗുലേറ്ററി ഗെയിമിങ് നിബന്ധനകൾക്ക് അനുസൃതമായി പ്രവർത്തനം താൽക്കാലികമായി നിർത്തുന്നുവെന്ന് അബുദാബി ആസ്ഥാനമായുള്ള റാഫിൾ നറുക്കെടുപ്പ് അധികൃതർ പ്രഖ്യാപിച്ചു. സീരീസ് 262-ന്റെ ഷെഡ്യൂൾ ചെയ്ത് തത്സമയ നറുക്കെടുപ്പ് ഈ മാസം 3-ന് നടക്കും. 10 ദശലക്ഷം ദിർഹത്തിന്റെ “ഗാരൻറി ഗ്രാൻഡ് പ്രൈസ്” ഉൾപ്പെടെ അതിന്റെ എല്ലാ സമ്മാനങ്ങളും നൽകും. മേയ് 3-ന് നടക്കേണ്ട മസെരാട്ടി ഗിബ്ലി, റേഞ്ച് റോവർ ഇവോക്ക് ഡ്രീം കാർ നറുക്കെടുപ്പുകളും ഉണ്ടാകും. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എല്ലാ മാസവും 3-നാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത്. അതിന്റെ വെബ്സൈറ്റ് അനുസരിച്ച് ബിഗ് ടിക്കറ്റ് കഴിഞ്ഞ വർഷം ആകെ 2,46,297,071 ദിർഹം സമ്മാനം നൽകി.
യുഎഇ അധികൃതരുടെ നിർദേശപ്രകാരം പ്രവർത്തനം അവസാനിപ്പിച്ച മൂന്നാമത്തെ പ്രധാന റാഫിൾ ഡ്രോ ഓപറേറ്ററാണ് ബിഗ് ടിക്കറ്റ്. ഈ വർഷം ജനുവരി 1 മുതൽ ദുബായ് ആസ്ഥാനമായുള്ള മഹ്‌സൂസും എമിറേറ്റ്സ് ഡ്രോയും പ്രവർത്തനങ്ങൾ നിർത്തിയിരുന്നു. ഗെയിമുകൾ എന്നാണ് പുനരാരംഭിക്കുകയെന്നുള്ള വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. സാമൂഹിക ഉത്തരവാദിത്തമുള്ള ഗെയിമിങ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്‌ഥാപിതമായ ഫെഡറൽ ബോഡിയായ യുഎഇ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് താൽക്കാലികമായി നിർത്തുന്നതെന്ന് രണ്ട് ഓപറേറ്റർമാരും പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…