ദുബായ്: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് കോവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 52 ആയി ഉയർന്നു.
യുഎഇയിൽ രോഗബാധിതരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടാകുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 483പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 8238 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 31807 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
യുഎഇയിൽ മൂന്നിടങ്ങളിൽ കൂടി ഫീൽഡ് ആശുപത്രികള്‍ സജ്ജീകരിച്ചെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റി, അബുദാബി എക്സിബിഷൻ സെന്റർ, ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ് എന്നിവിടങ്ങളിലായാണ് ഫീല്‍ഡ് ആശുപത്രികൾ സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം കര്‍ശന നിയന്ത്രണങ്ങളിലുള്ള യുഎഇയിൽ ആദ്യ ഘട്ട ലോക്ക് ഡൗൺ ഇളവുകൾ അനുവദിക്കുന്നതിന്‍റെ ഭാഗമായി ഷോപ്പിംഗ് മാളുകൾ തുറക്കുന്നതിന് മാർഗ നിർദേശങ്ങള്‍ ആയതായും റിപ്പോർട്ടുകളുണ്ട്.
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…
അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…
അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…
അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…