മൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേൻ നല്‍കുന്നത് നല്ലതല്ല. തേനില്‍ ക്ലോസ്ട്രുഡിലം ബോട്ടുലിനം എന്നൊരു ബാക്ടീരിയയുണ്ട്. ഇത് ചിലപ്പോള്‍ ബോട്ടുലിനം എന്ന അപൂര്‍വമായ ഭക്ഷ്യവിഷബാധ കുട്ടികളിലുണ്ടാക്കും. കുട്ടികളില്‍ പല്ലു മുളച്ചു വരുന്നതിനും തേന്‍ നല്ലതല്ല. മലബന്ധം, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളും തേന്‍ വരുത്തി വയ്ക്കും.
പാല്‍ കുട്ടികള്‍ക്ക് നല്ലതെങ്കിലും കട്ടിയുള്ള പാലുല്‍പന്നങ്ങള്‍, ബട്ടര്‍, ചീസ് തുടങ്ങിയവ രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധ വേണം. ഇവ ദഹിക്കാന്‍ പാടാണെന്നതല്ല, തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നതു തന്നെ കാര്യം.
പാല്‍ കുട്ടികള്‍ക്കു നല്ലതു തന്നെ. എന്നാല്‍ കൊഴുപ്പു കളഞ്ഞ പാല്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുകയാണ് നല്ലത്. കാരണം കുട്ടികള്‍ക്കാവശ്യമുള്ള പോഷകങ്ങള്‍ കൊഴുപ്പു കളഞ്ഞ പാലില്‍ തീരെയുണ്ടാകില്ല.
ക്യാരറ്റ് പോലുള്ളവ ചെറിയ കുട്ടികള്‍ക്കു നല്‍കുമ്പോള്‍ സൂക്ഷിക്കണം. ഇവ നല്ലപോലെ വേവിച്ചുടച്ചു നല്‍കണം. അല്ലെങ്കില്‍ തൊണ്ടയില്‍ കുടുങ്ങാനും അപകടമുണ്ടാകാനുമുള്ള സാധ്യത കൂടുതല്‍ തന്നെയാണ്.
ച്യൂയിംഗ് ഗം, മിഠായി പോലുള്ള സാധനങ്ങള്‍ യാതൊരു കാരണവശാലും ചെറിയ കുട്ടികള്‍ക്കു നല്‍കരുത്. ഇവ അല്‍പം മുതിര്‍ന്ന കുട്ടികള്‍ക്കു പോലും പലപ്പോഴും അപകടം വരുത്തിവയ്ക്കും. അപ്പോള്‍ ചെറിയ കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നട്‌സ് പോലുള്ളവയും ചെറിയ കുട്ടികള്‍ക്ക് യാതൊരു കാരണവശാലും കൊടുക്കരുത്. ഇവ അപടകമുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…