gnn24x7

കുഞ്ഞിനു തേന്‍ കൊടുക്കാമോ?

0
392
gnn24x7

മൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേൻ നല്‍കുന്നത് നല്ലതല്ല. തേനില്‍ ക്ലോസ്ട്രുഡിലം ബോട്ടുലിനം എന്നൊരു ബാക്ടീരിയയുണ്ട്. ഇത് ചിലപ്പോള്‍ ബോട്ടുലിനം എന്ന അപൂര്‍വമായ ഭക്ഷ്യവിഷബാധ കുട്ടികളിലുണ്ടാക്കും. കുട്ടികളില്‍ പല്ലു മുളച്ചു വരുന്നതിനും തേന്‍ നല്ലതല്ല. മലബന്ധം, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളും തേന്‍ വരുത്തി വയ്ക്കും.

പാല്‍ കുട്ടികള്‍ക്ക് നല്ലതെങ്കിലും കട്ടിയുള്ള പാലുല്‍പന്നങ്ങള്‍, ബട്ടര്‍, ചീസ് തുടങ്ങിയവ രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധ വേണം. ഇവ ദഹിക്കാന്‍ പാടാണെന്നതല്ല, തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നതു തന്നെ കാര്യം.

പാല്‍ കുട്ടികള്‍ക്കു നല്ലതു തന്നെ. എന്നാല്‍ കൊഴുപ്പു കളഞ്ഞ പാല്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുകയാണ് നല്ലത്. കാരണം കുട്ടികള്‍ക്കാവശ്യമുള്ള പോഷകങ്ങള്‍ കൊഴുപ്പു കളഞ്ഞ പാലില്‍ തീരെയുണ്ടാകില്ല.

ക്യാരറ്റ് പോലുള്ളവ ചെറിയ കുട്ടികള്‍ക്കു നല്‍കുമ്പോള്‍ സൂക്ഷിക്കണം. ഇവ നല്ലപോലെ വേവിച്ചുടച്ചു നല്‍കണം. അല്ലെങ്കില്‍ തൊണ്ടയില്‍ കുടുങ്ങാനും അപകടമുണ്ടാകാനുമുള്ള സാധ്യത കൂടുതല്‍ തന്നെയാണ്.

ച്യൂയിംഗ് ഗം, മിഠായി പോലുള്ള സാധനങ്ങള്‍ യാതൊരു കാരണവശാലും ചെറിയ കുട്ടികള്‍ക്കു നല്‍കരുത്. ഇവ അല്‍പം മുതിര്‍ന്ന കുട്ടികള്‍ക്കു പോലും പലപ്പോഴും അപകടം വരുത്തിവയ്ക്കും. അപ്പോള്‍ ചെറിയ കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നട്‌സ് പോലുള്ളവയും ചെറിയ കുട്ടികള്‍ക്ക് യാതൊരു കാരണവശാലും കൊടുക്കരുത്. ഇവ അപടകമുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here