ദുബായ്; 3 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കി കോവിഡ് -19 പരിശോധന നടത്താൻ ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) തീരുമാനിച്ചു. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത് സയൻസസും (എംബിആർയു) സംയുക്ത പഠനവും കുട്ടികളിലെ ഉമിനീർ അടിസ്ഥാനമാക്കിയുള്ള ഗവേഷണ-അടിസ്ഥാന-തെളിവുകളിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നീക്കം.
ടെസ്റ്റിന്റെ വില 150 ദിർഹമാണ്, ദുബായിലെ പിസിആർ ടെസ്റ്റിന് തുല്യമാണ് ഉമിനീർ അടിസ്ഥാനമാക്കിയുള്ള പരിശോധനയും. കൂടാതെ ഫലങ്ങൾ 24 മണിക്കൂറിനുള്ളിൽ ലഭിക്കുകയും ചെയ്യും. കുട്ടികൾക്ക് കോവിഡ് -19 പരിശോധനയ്ക്ക് കൂടുതൽ സുഖപ്രദമായ രീതി ഈ നീക്കം ഉറപ്പാക്കുമെന്നും മൂക്കിൽ നിന്ന് സ്രവം ശേഖരിച്ചു കൊണ്ടുള്ള പരിശോധന കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്നാണ് ഉമിനീർ ശേഖരിച്ചു പരിശോധന നടത്താൻ അനുമതി നൽകിയത്.
കോവിഡ് -19 സ്ക്രീനിംഗിനായി പോയ 476 കുട്ടികളിൽ നിന്ന് ഉമിനീർ, മൂക്കിലെ സ്രവം സ്വീകരിച്ചു പരിശോധന നടത്തിയതിൽ ഉമിനീർ അടിസ്ഥാനമാക്കിയുള്ള പരിശോധന ഫലം 87 മുതൽ 98 ശതമാനം വരെ കൃത്യത ഉറപ്പുവരുത്തുന്നതാണെന്ന് പഠനത്തിൽ വ്യക്തമായി.
കോവിഡ് മഹാമാരിയ്‌ക്കെതിരെ പോരാടുന്നതിനുള്ള ദുബായ് ശ്രമങ്ങൾ ഗവേഷണ-അടിസ്ഥാനവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് ഞങ്ങൾ അഭിമാനിക്കുന്നു എന്ന് പഠനത്തിന്റെ ലീഡ് ഇൻവെസ്റ്റിഗേറ്ററും എംബിആർയു കോളേജ് ഓഫ് മെഡിസിൻ ഫാമിലി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഹനൻ അൽ സുവൈദി പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…