gnn24x7

കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കി കോവിഡ് -19 പരിശോധന നടത്താൻ ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) യുടെ അനുമതി

0
199
gnn24x7

ദുബായ്; 3 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കി കോവിഡ് -19 പരിശോധന നടത്താൻ ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) തീരുമാനിച്ചു. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത് സയൻസസും (എം‌ബി‌ആർ‌യു) സംയുക്ത പഠനവും കുട്ടികളിലെ ഉമിനീർ അടിസ്ഥാനമാക്കിയുള്ള ഗവേഷണ-അടിസ്ഥാന-തെളിവുകളിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നീക്കം.

ടെസ്റ്റിന്റെ വില 150 ദിർഹമാണ്, ദുബായിലെ പി‌സി‌ആർ ടെസ്റ്റിന് തുല്യമാണ് ഉമിനീർ അടിസ്ഥാനമാക്കിയുള്ള പരിശോധനയും. കൂടാതെ ഫലങ്ങൾ 24 മണിക്കൂറിനുള്ളിൽ ലഭിക്കുകയും ചെയ്യും. കുട്ടികൾക്ക് കോവിഡ് -19 പരിശോധനയ്ക്ക് കൂടുതൽ സുഖപ്രദമായ രീതി ഈ നീക്കം ഉറപ്പാക്കുമെന്നും മൂക്കിൽ നിന്ന് സ്രവം ശേഖരിച്ചു കൊണ്ടുള്ള പരിശോധന കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്നാണ് ഉമിനീർ ശേഖരിച്ചു പരിശോധന നടത്താൻ അനുമതി നൽകിയത്.

കോവിഡ് -19 സ്ക്രീനിംഗിനായി പോയ 476 കുട്ടികളിൽ നിന്ന് ഉമിനീർ, മൂക്കിലെ സ്രവം സ്വീകരിച്ചു പരിശോധന നടത്തിയതിൽ ഉമിനീർ അടിസ്ഥാനമാക്കിയുള്ള പരിശോധന ഫലം 87 മുതൽ 98 ശതമാനം വരെ കൃത്യത ഉറപ്പുവരുത്തുന്നതാണെന്ന് പഠനത്തിൽ വ്യക്തമായി.

കോവിഡ് മഹാമാരിയ്‌ക്കെതിരെ പോരാടുന്നതിനുള്ള ദുബായ് ശ്രമങ്ങൾ ഗവേഷണ-അടിസ്ഥാനവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് ഞങ്ങൾ അഭിമാനിക്കുന്നു എന്ന് പഠനത്തിന്റെ ലീഡ് ഇൻവെസ്റ്റിഗേറ്ററും എം‌ബി‌ആർ‌യു കോളേജ് ഓഫ് മെഡിസിൻ ഫാമിലി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഹനൻ അൽ സുവൈദി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here