Health & Fitness

പോസ്റ്റുപാർട്ടം ഡിപ്രഷൻ അമ്മയ്ക്ക് മാത്രമല്ല അച്ഛനും ഉണ്ടാകും

പോസ്റ്റുപാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം അമ്മയ്ക്ക് മാത്രമല്ല അച്ഛനുമുണ്ടാകുമെന്ന് പുതിയ പഠനം.  ​ഗർഭകാലത്തും കുട്ടിയുടെ ജനനത്തിനുശേഷവും ഉണ്ടാകുന്ന വിഷാദവും ഉത്കണ്ഠയും ശിശുവിനെയും ബാധിക്കുന്നു. ഉറക്കക്കുറവും ഹോർമോൺ വ്യതിയാനങ്ങളും അമ്മമാർക്ക് മാത്രമല്ല അച്ഛന്മാർക്കും  അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

ഗവേഷകർ അടുത്തിടെ 24 അച്ഛന്മാരിൽ പഠനം നടത്തുകയുണ്ടായി. അവരിൽ 30% പേർക്കും പ്രസവാനന്തര വിഷാദരോഗം കണ്ടെത്തിയിരുന്നതായി ഇല്ലിനോയിസ് ചിക്കാഗോ സർവകലാശാലയിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

നിരവധി അച്ഛന്മാർ സമ്മർദ്ദം, ഭയം, ജോലി, പങ്കാളിത്ത ഉത്തരവാദിത്തങ്ങൾ എന്നിവയിൽ വെല്ലുവിളികൾ അനുഭവിക്കുന്നു. പുരുഷന്മാർ അവരുടെ പ്രശ്നങ്ങൾ പലപ്പോഴും പുറത്ത് പറയാറില്ലെന്നും ​പഠനം വിശദമാക്കി.

അച്ഛന്മാരിൽ പ്രസവാനന്തര വിഷാദമുണ്ടാകാൻ പല ഘടകങ്ങളുണ്ട്. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ അളവിൽ ഉണ്ടാകുന്ന വ്യത്യാസം അവരെ വിഷാദത്തിലേക്ക് നയിക്കാം. മറ്റൊന്ന്, ഭാര്യ ഗർഭാവസ്ഥയിലോ അതിന് ശേഷമോ വിഷാദം നേരിടുന്നുണ്ടെങ്കിൽ അതും പുരുഷന്മാരെ വിഷാദത്തിലേക്ക് കൊണ്ട് പോകാം. പാരമ്പര്യമായി വിഷാദരോഗമോ മറ്റ് മാനസികരോഗങ്ങളോ ഉണ്ടെങ്കിൽ പുരുഷന്മാർക്ക് പ്രസവാനന്തര വിഷാദം ഉണ്ടാവാം.കുഞ്ഞുണ്ടായാൽ പലപ്പോഴും മാതാപിതാക്കൾക്ക് ഉറക്കക്കുറവ് ഉണ്ടാകാം.

ഉറക്കം കുറയുന്നത് മാനസിക സംഘർഷത്തിലേക്കും വിഷാദത്തിലേക്കും നയിച്ചേക്കാം. പ്രസവാനന്തര വിഷാദം (പിപിഡി) അമ്മമാരെ മാത്രമല്ല, അച്ഛനെയും ബാധിക്കുന്നു. യുഎസിലെ 8% മുതൽ 10% വരെ അച്ഛന്മാർക്ക് അവരുടെ കുട്ടി ജനിച്ച് ഒരു വർഷത്തിനുള്ളിൽ പ്രസവാനന്തര വിഷാദം അനുഭവപ്പെട്ടു. പ്രസവാനന്തര വിഷാദം മാത്രമല്ല, പൊതുവെ വിഷാദം നേരിടുന്ന പുരുഷന്മാരുടെ എണ്ണം കൂടി വരികയാണെന്നും ഗവേഷകർ പറയുന്നു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Share
Published by
Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

4 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

17 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

19 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago