പോസ്റ്റുപാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം അമ്മയ്ക്ക് മാത്രമല്ല അച്ഛനുമുണ്ടാകുമെന്ന് പുതിയ പഠനം. ഗർഭകാലത്തും കുട്ടിയുടെ ജനനത്തിനുശേഷവും ഉണ്ടാകുന്ന വിഷാദവും ഉത്കണ്ഠയും ശിശുവിനെയും ബാധിക്കുന്നു. ഉറക്കക്കുറവും ഹോർമോൺ വ്യതിയാനങ്ങളും അമ്മമാർക്ക് മാത്രമല്ല അച്ഛന്മാർക്കും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
ഗവേഷകർ അടുത്തിടെ 24 അച്ഛന്മാരിൽ പഠനം നടത്തുകയുണ്ടായി. അവരിൽ 30% പേർക്കും പ്രസവാനന്തര വിഷാദരോഗം കണ്ടെത്തിയിരുന്നതായി ഇല്ലിനോയിസ് ചിക്കാഗോ സർവകലാശാലയിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
നിരവധി അച്ഛന്മാർ സമ്മർദ്ദം, ഭയം, ജോലി, പങ്കാളിത്ത ഉത്തരവാദിത്തങ്ങൾ എന്നിവയിൽ വെല്ലുവിളികൾ അനുഭവിക്കുന്നു. പുരുഷന്മാർ അവരുടെ പ്രശ്നങ്ങൾ പലപ്പോഴും പുറത്ത് പറയാറില്ലെന്നും പഠനം വിശദമാക്കി.
അച്ഛന്മാരിൽ പ്രസവാനന്തര വിഷാദമുണ്ടാകാൻ പല ഘടകങ്ങളുണ്ട്. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ അളവിൽ ഉണ്ടാകുന്ന വ്യത്യാസം അവരെ വിഷാദത്തിലേക്ക് നയിക്കാം. മറ്റൊന്ന്, ഭാര്യ ഗർഭാവസ്ഥയിലോ അതിന് ശേഷമോ വിഷാദം നേരിടുന്നുണ്ടെങ്കിൽ അതും പുരുഷന്മാരെ വിഷാദത്തിലേക്ക് കൊണ്ട് പോകാം. പാരമ്പര്യമായി വിഷാദരോഗമോ മറ്റ് മാനസികരോഗങ്ങളോ ഉണ്ടെങ്കിൽ പുരുഷന്മാർക്ക് പ്രസവാനന്തര വിഷാദം ഉണ്ടാവാം.കുഞ്ഞുണ്ടായാൽ പലപ്പോഴും മാതാപിതാക്കൾക്ക് ഉറക്കക്കുറവ് ഉണ്ടാകാം.
ഉറക്കം കുറയുന്നത് മാനസിക സംഘർഷത്തിലേക്കും വിഷാദത്തിലേക്കും നയിച്ചേക്കാം. പ്രസവാനന്തര വിഷാദം (പിപിഡി) അമ്മമാരെ മാത്രമല്ല, അച്ഛനെയും ബാധിക്കുന്നു. യുഎസിലെ 8% മുതൽ 10% വരെ അച്ഛന്മാർക്ക് അവരുടെ കുട്ടി ജനിച്ച് ഒരു വർഷത്തിനുള്ളിൽ പ്രസവാനന്തര വിഷാദം അനുഭവപ്പെട്ടു. പ്രസവാനന്തര വിഷാദം മാത്രമല്ല, പൊതുവെ വിഷാദം നേരിടുന്ന പുരുഷന്മാരുടെ എണ്ണം കൂടി വരികയാണെന്നും ഗവേഷകർ പറയുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb